web analytics

കഴിഞ്ഞ ടേമിൽ ഒരേ മുന്നണിയിൽ മാറി മാറി ഭരിച്ച രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുമുട്ടുന്നു; യു.ഡി.എഫിന് നാണക്കേടായി കല്ലൂർക്കാട് പഞ്ചായത്തിലെ നാലാം വാർഡ്

കഴിഞ്ഞ ടേമിൽ ഒരേ മുന്നണിയിൽ മാറി മാറി ഭരിച്ച രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുമുട്ടുന്നു; യു.ഡി.എഫിന് നാണക്കേടായി കല്ലൂർക്കാട് പഞ്ചായത്തിലെ നാലാം വാർഡ്

മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരേ മുന്നണിയിലെ രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുമുട്ടുന്നു. എറണാകുളം കല്ലൂര്‍ക്കാട് പഞ്ചായത്തിലാണ് സംഭവം.

കഴിഞ്ഞ ടേമിൽ പ്രസിഡൻ്റുമാരായിരുന്ന ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കരയും സുജിത്ത് ബേബിയുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്.

സീറ്റു വിഭജനത്തെ ചൊല്ലിയുള്ള തർക്കമാണ് ഒരേ മുന്നണിയിലെ രണ്ടു നേതാക്കളെ മത്സരത്തിനിറക്കിയത്.

ജോസഫ് ഗ്രൂപ്പിൻ്റെ പിൻബലത്തിൽ വലതു മുന്നണിയിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ആളാണ് സുജിത്ത് ബേബി.

അഞ്ചാം വാർഡിൽ തീപാറുന്ന മത്സരം കാഴ്ചവെച്ചാണ് സുജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്.

യു.ഡി.എഫിൻ്റെ സിറ്റിംഗ് സീറ്റായ രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ആളാണ് ജോർജ് ഫ്രാൻസിസ് തെക്കേക്കര.

ഇക്കുറി വാർഡ് വിഭജനം നടന്നപ്പോൾ സുജിത്ത് തൻ്റെ സ്വന്തo വാർഡായ നാലിന് വേണ്ടി അവകാശവാദം ഉന്നയിക്കുകയായിരുന്നു.

എന്നാൽ ജോർജ് തെക്കേക്കര തനിക്ക് തന്നെ സ്ഥാനാർഥിത്വം വേണമെന്ന് കട്ടായം പറഞ്ഞതാണ് തർക്കങ്ങളുടെ തുടക്കം.

മൂന്നാം വാർഡുകാരനായ ജോർജിനെ വലതു മുന്നണി സ്ഥാനാർഥിയാക്കിയതോടെ സുജിത് സ്വതന്ത്രനായി മത്സരത്തിനിറങ്ങുകയായിരുന്നു.

സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച സുജിത് യുഡിഎഫ് നേതാവാണെന്ന അവകാശവാദവുമായി ജോർജും കൂട്ടരും വരണാധികാരിയെ സമീപിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായാണ് മത്സരിച്ചതെന്നായിരുന്നു സുജിത്തിൻ്റെ വാദം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ ഭാഗമായിരുന്നെങ്കിലും കലാവധി അവസാനിച്ചതാണെന്ന് സുജിത് പറഞ്ഞതോടെ വരണാധികാരി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.

യു.ഡി.എഫിലെ തമ്മിൽ തല്ല് പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി ചാക്കോച്ചൻ. സാമുദായിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് എൻഡിഎ സ്വതന്ത്രനായി മത്സരിക്കുന്ന ചാക്കോച്ചൻ.

യു.ഡി.എഫിലെ സീറ്റുതർക്കം എൻ.ഡി.എക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

തോമസ് പാച്ചപ്പിള്ളിയാണ് ഇടതു സ്ഥാനാർഥി. യുഡിഎഫിലെ തർക്കവും മത്സസരവും മുന്നണിക്കാകെ നാണക്കേട് ഉണ്ടാക്കിയതായാണ് പ്രവർത്തകർ പറയുന്നത്.

English Summary

In the 4th ward of Kalloorkkad panchayat in Ernakulam, two former panchayat presidents from the UDF camp—George Francis Thekkekkara and Sujith Baby—are contesting against each other, causing major embarrassment to the UDF. A dispute over seat allocation led both leaders to enter the race: Sujith as an independent and George as the official UDF candidate. Allegations and counterclaims were raised regarding Sujith’s party affiliation, but the returning officer approved his nomination as an independent. Meanwhile, the BJP candidate Chackochen and LDF candidate Thomas Pachappilly are looking to capitalise on the UDF’s internal conflict. The ward is now witnessing an unusually heated triangular fight.

kalloorkkad-udf-internal-clash-fourth-ward

Kalloorkkad, UDF, Local Polls, Kerala Politics, Sujith Baby, George Francis, BJP, LDF

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ കൊച്ചി ∙ ഭൂട്ടാനിൽ നിന്നുള്ള...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

20 രൂപ എംആർപി ഉള്ള കുപ്പിവെള്ളത്തിന് 55 രൂപ ഈടാക്കി; ഉപഭോക്തൃ കമ്മീഷന്റെ കർശന ഉത്തരവ്

20 രൂപ എംആർപി ഉള്ള കുപ്പിവെള്ളത്തിന് 55 രൂപ ഈടാക്കി; ഉപഭോക്തൃ കമ്മീഷന്റെ...

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി…. കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും...

Related Articles

Popular Categories

spot_imgspot_img