ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ വ്യാജമദ്യം വിതരണം ചെയ്ത പ്രതി അറസ്റ്റിൽ. ചിന്നദുരൈ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മൂന്നുപേരെ പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.(Kallakurichi hooch tragedy arrest)
തമിഴ്നാട് കള്ളകുറിച്ചി വിഷമദ്യ ദുരന്തത്തിൽ ഇതുവരെ 55 പേരാണ് മരിച്ചത്. നിരവധിപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മരിച്ചവരിൽ 29 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും മറ്റുനടപടികൾക്കും ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി ജില്ലാ കലക്ടർ പ്രശാന്ത് എം.എസ് അറിയിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരുടെ നിലയിൽ പുരോഗതിയുണ്ടെങ്കിലും 12ലേറെ ആളുകളാണ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ദുരന്തത്തിന് പിന്നാലെ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് ബി.ഗോകുൽദാസിന്റെ നേതൃത്വത്തിലുള്ള ഏകാംഗകമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
Read Also: തിരുവാതിര ഞാറ്റുവേല കഴിഞ്ഞിട്ടും ഇന്നും തിരിമുറിയാതെ മഴ ചെയ്യും; ഇന്ന് അതിതീവ്ര മഴ
Read Also: പ്രാണൻ വെടിഞ്ഞ് രാം ലല്ലയ്ക്ക് പ്രാണ പ്രതിഷ്ഠ നടത്തിയ പണ്ഡിതൻ
Read Also: ആളൊഴിഞ്ഞ പറമ്പുകളിൽ നിറയെ ബോംബുകൾ; ഇത്തവണ കണ്ടെത്തിയത് സ്റ്റീൽ ബോംബ്