web analytics

കക്കയും കപ്പയും കായൽ കാർണിവലും; പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ഉളവയ്പ് ഗ്രാമം

പൂച്ചാക്കൽ: പുതുവർഷത്തെ വരവേൽക്കാൻ ഉളവയ്പ് ഗ്രാമത്തിൽ കായൽ കാർണിവൽ. ഉളവയ്പ് ഗ്രാമത്തിലെ അമ്മമാർ ഒരുക്കുന്ന കക്ക-കപ്പ എന്നിവ സൗജന്യമായി എല്ലാവർക്കും വിതരണം ചെയ്യും. ഒരു മാസം സമയമെടുത്ത് നടത്തിയ പപ്പാഞ്ഞി നിർമ്മാണം കായൽ തീരത്ത് പൂർത്തീകരിച്ചിട്ടുണ്ട്.

കായൽ മലിനീകരണത്തിനും മത്സ്യസമ്പത്തിനും കോട്ടം സംഭവിക്കാതെ പപ്പാഞ്ഞി കായലിൽ ഇറക്കി രാത്രി 12 ന് കത്തിക്കാനാണ് പരിപാടി. അമ്യൂസ്‌മെന്റ് പാർക്ക്, വാനനിരീക്ഷണം, കൈകൊട്ടൽ മത്സരം, ഞണ്ട് കൃഷിയിലെ നൂതന സാങ്കേതിക വിദ്യാ സെമിനാർ തുടങ്ങിയവയും ഇത്തവണ നടക്കും.

സജി പാറു നയിക്കുന്ന ഫോക്ക് റെവല്യൂഷനാണ് സംഗീതപരിപാടി. കെ.സി വേണുഗോപാൽ എം.പി, എം.എൽ.എമാരായ ദെലീമ ജോജോ, കെ.ജെ. മാക്‌സി തുടങ്ങിയവർ പുതുവത്സര സന്ദേശങ്ങൾ നൽകും. ആഘോഷത്തിനെത്തിയ ജനക്കൂട്ടത്തിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാളായിരിക്കും രാത്രി 12ന് പപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേൽക്കുന്നത്.

പരിപാടിയുടെ ഭാഗമായി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്രവാഹനം ഒഴികെ മറ്റൊന്നും തന്നെ പള്ളിവെളിയിൽനിന്ന് ഉളവയ്പിലേക്ക് കടത്തിവിടില്ല. വാഹനങ്ങൾ പള്ളി വെളിയിൽ തന്നെ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

Other news

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

നഴ്സുമാരുടെ സമരം അനാവശ്യം: ആശുപത്രികൾ തളരുമ്പോൾ രോഗികളുടെ അവസ്ഥ എന്താകും?

നഴ്സുമാരുടെ സമരം അനാവശ്യം: ആശുപത്രികൾ തളരുമ്പോൾ രോഗികളുടെ അവസ്ഥ എന്താകും? കേരളത്തിലെ സ്വകാര്യ...

ഗ്യാസ് ക്ഷാമത്തിനിടെ ഞെട്ടിക്കുന്ന സംഭവം; തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ചത് നിറ സിലിണ്ടർ

ഗ്യാസ് ക്ഷാമത്തിനിടെ ഞെട്ടിക്കുന്ന സംഭവം; തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ചത് നിറ...

നിയമം ലംഘിച്ചാൽ പിടിവീഴും: ഓലയ്ക്കും ഊബറിനും എതിരെ കടുത്ത നടപടിയുമായി സർക്കാർ; അനുമതി റദ്ദാക്കി

ഓലയ്ക്കും ഊബറിനും എതിരെ കടുത്ത നടപടിയുമായി സർക്കാർ മഹാരാഷ്ട്രയിലെ യാത്രാമേഖലയിൽ വലിയൊരു വഴിത്തിരിവായി...

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

Related Articles

Popular Categories

spot_imgspot_img