ആതിര കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ വീടിന് സമീപത്ത് പതുങ്ങി നിന്നു
കോട്ടയം: കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി പുറത്ത്. ലൈംഗികബന്ധത്തിനിടെ ബെഡിനടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തുകയായിരുന്നു എന്ന് പ്രതി പറഞ്ഞു. സംഭവ ദിവസം രാവിലെ രാവിലെ 6.30 ഓടെയാണ് ആതിരയുടെ വീടിന് സമീപത്ത് പ്രതിയെത്തിയത്.(Kadinamkulam athira murder updates)
ആതിര കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ വീടിന് സമീപത്ത് പതുങ്ങി നിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിക്കുകയും ചെയ്തുവെന്നും പ്രതി മൊഴി നൽകി. തുടർന്ന് മകൻ പോയ ശേഷം വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് ആതിര ചായ നല്‍കി. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തി ജോണ്‍സന്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു.
തുടർന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഇട്ടിരുന്ന ഷർട്ടിൽ രക്തംപുരണ്ടതിനെ തുടർന്ന് അത് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ മരിക്കാതെ വന്നാല്‍ നാട്ടുകാരുടെ മര്‍ദനമേല്‍ക്കേണ്ടി വരുമെന്ന് കരുതിയാണ് ഇത് ചെയ്യാതിരുന്നുവെന്നും ആണ് ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞത്.
കൊലപാതകത്തിന് ശേഷം ആതിരയുടെ സ്കൂട്ടറുമായി കടന്നു കളഞ്ഞ കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പോലീസാണ് അറസ്റ്റ് ചെയ്തത്.