യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ
തിരുവനന്തപുരം: കഠിനംകുളം സ്വദേശിയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ജോൺസൺ ഓസേപ്പാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഇയാൾ ഫിസിയോ തെറാപ്പിസ്റ്റാണ്.(Kadinamkulam athira murder; accused identified)
യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. കൊല്ലം ദളവാപുരം സ്വദേശിയായ ജോസഫ് ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. എന്നാൽ മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണന്നും പൊലീസ് കണ്ടെത്തി.
ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്കൂട്ടർ നേരത്തെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.