web analytics

പാകിസ്ഥാന് വേണ്ടി ചാരപ്പണി; ജ്യോതിയെപറ്റി ഒരു വർഷം മുന്നേ മുന്നറിയിപ്പ് നൽകിയ ഒരു മനുഷ്യൻ സൈബറിടങ്ങളിൽ ചർച്ചയാകുന്നു

ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്തതിന് കഴിഞ്ഞ ദിവസം പിടിയിലായ ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്രയെ കുറിച്ച് ഒരു വർഷം മുമ്പ് തന്നെ ഒരാൾ സമൂഹ മാധ്യമത്തിൽ നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കപിൽ ജെയിൻ എന്നയാൾ തന്റെ പ്രൊഫൈലിൽ എൻ.എ.ഐയെ ടാഗ് ചെയ്തായിരുന്നു ഇത്തരത്തിൽ പോസ്റ്റ് പങ്കുവെച്ചത്. ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ ഹോം പേജിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഈ സ്ത്രീയെ സൂക്ഷിക്കണമെന്ന് കപിൽ ജെയിൻ മുന്നറിയിപ്പ് നൽകിയിരുന്നത്.

ഈ സ്ത്രീയെ എൻ.ഐ.എ നിരീക്ഷിക്കണം. പാകിസ്ഥാൻ എംബസിയിലെ ഒരു ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നു. അതിനുശേഷം 10 ദിവസം ഇവർ പാകിസ്ഥാനിലായിരുന്നു. ഇപ്പോൾ അവർ കശ്മീരിലേക്ക് പോയിരിക്കുകയാണ്.

ഇവ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കണം- കപിൽ ജെയിൻ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു. ജ്യോതി അറസ്റ്റിലായതിന് പിന്നാലെ ഈ പോസ്റ്റും വളരെ വേ​ഗത്തിൽ ചർച്ചകളിൽ നിറയുകയായിരുന്നു.

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയതിനാണ് ജ്യോതിയെ പിടികൂടിയത്.

മൂന്നു തവണ യുവതി പാകിസ്ഥാൻ സന്ദർശിച്ചതായും പാക് ചാരസംഘടനയിൽപ്പെട്ടവരുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് വെളിപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ പാകിസ്ഥാനെക്കുറിച്ച് നല്ലത് പറയുക എന്ന ചുമതലയും പാക് ഏജൻസികൾ ജ്യോതിയെ ഏൽപ്പിച്ചിരുന്നുവെന്നാണ് സൂചനകൾ.

2023 ലാണ് ഡൽഹിയിൽ വെച്ച് ജ്യോതി പാക് ഹൈക്കമ്മീഷനിലെ ഡാനിഷിനെ പരിചയപ്പെടുന്നത്. ഡാനിഷുമായി സംസാരിക്കുന്നതിന്റെയും സൗഹൃദം പങ്കിടുന്നതിന്റൈയും വീഡിയോ ജ്യോതി പങ്കുവച്ചിട്ടുണ്ട്.

ഇയാളെയും ഭാര്യയെയും യുവതി വീട്ടിലേക്ക് ക്ഷണിക്കുന്നതും വീഡിയോയിൽ ഉണ്ട്. ചാരവൃത്തി നടത്തിയതിന് ഇന്ത്യയിൽ നിന്ന് പുറത്താക്കപ്പെട്ട പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനാണ് ഇഹ്സാനു റഹീം എന്ന ഡാനിഷ്. ഇയാളുമായി പരിചയപ്പെട്ട അതേ വർഷം തന്നെ ജ്യോതി ആദ്യമായി പാകിസ്ഥാനിലെത്തി.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

Related Articles

Popular Categories

spot_imgspot_img