ആദ്യരാത്രിക്ക് തൊട്ടുമുമ്പ് ഗർഭപരിശോധന നടത്തണമെന്ന്
റാംപൂർ: ആദ്യരാത്രിക്ക് തൊട്ടുമുമ്പ് വരൻ വധുവിനോട് ആവശ്യപ്പെട്ടത് ഗർഭപരിശോധന നടത്തണമെന്ന്.
ഇതു കേട്ട പാടെ യുവതി തന്റെ വീട്ടുകാരെ വിളിച്ചുവരുത്തി. ഗർഭപരിശോധനക്ക് തയ്യാറാകില്ലെന്ന് യുവതി അറിയിച്ചു.
ഗർഭപരിശോധന നടത്താതെ ആദ്യരാത്രിയില്ലെന്ന് വരനും നിർബന്ധം പിടിച്ചു.
പിന്നീട് രാത്രിയിൽ തന്നെ പഞ്ചായത്ത് വിളിച്ചു ചേർത്താണ് പ്രശ്നം പരിഹരിച്ചത്. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം.
ഒടുവിൽ വരൻ പരസ്യമായി മാപ്പു പറഞ്ഞാണ് പ്രശ്നം അവസാനിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ച നടന്ന വിവാഹമാണ് പാതിരാത്രിയിൽ പഞ്ചായത്ത് വിളിച്ചുചേർത്ത് ഒത്തുതീർപ്പാക്കിയത്.
വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് ഇരുവരും അടങ്ങുന്ന സംഘം വരൻറെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയതിന് പിന്നാലെ വധു ഛർദ്ദിച്ചത് ആണ് വരനിൽ സംശയങ്ങളുണ്ടാക്കിയത്.
ക്ഷീണവും, അസഹ്യമായ ചൂടും കാരണം തലകറക്കം അനുഭവപ്പെട്ട വധു പിന്നാലെ ഛർദ്ദിക്കുകയായിരുന്നു.
വിവാഹ ദിവസം തന്നെ വധു ഛർദ്ദിച്ചത് വരൻ സുഹൃത്തുക്കളുടെ ഇടയിൽ ഒരു സംസാര വിഷയമായി.
ഇതോടെ വരൻറെ സുഹൃത്തുക്കൾ വധുവിന് ഗർഭമാണെന്ന് തമാശയ്ക്ക് പറഞ്ഞത് വരനെ അസ്വസ്ഥമാക്കി.
പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. ഇതോടെയാണ് രാത്രിയിൽ വരൻ വധുവിനോട് ഗർഭ പരിശോധനാ കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ടത്.
ഇതിനായി രാത്രിയിൽ തന്നെ വരൻ അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു ഗർഭ പരിശോധന കിറ്റ് വാങ്ങിക്കുകയും ചെയ്തു.
വരൻറെ അപ്രതീക്ഷിത ആവശ്യം കേട്ട വധു തൻറെ വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
രാത്രിയോടെ വരൻറെ വീട്ടിലെത്തിയ വധുവിൻറെ വീട്ടുകാരും വരനും തമ്മിൽ ഒടുവിൽ വാക്ക് തർക്കമായി.
പിന്നീട് ഗ്രാമവാസികൾ ഇടപെട്ട് രാത്രി തന്നെ പഞ്ചായത്ത് വിളിച്ച് ചേർക്കുകയായിരുന്നു.
രണ്ടു മണിക്കൂറോളം പഞ്ചായത്ത് ചേർന്നാണ് ഈ പ്രശ്നം പരിഹരിച്ചത്.
ആദ്യരാത്രിക്ക് മുമ്പ് ഗർഭപരിശോധന നടത്തണമെന്നഭർത്താവിന്റെ ആവശ്യം ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് യുവതി നിലപാടെടുത്തു.
യുവതി വീട്ടിലെത്തിയതിന് പിന്നാലെ ഛർദ്ദിച്ചതാണ് തന്റെ സംശയത്തിന് കാരണമെന്ന് യുവാവും പഞ്ചായത്തിൽ തുറന്നുപറഞ്ഞു.
ഇതോടെ ഛർദ്ദി ഗർഭത്തിന്റെ മാത്രം ലക്ഷണമല്ലെന്ന് പഞ്ചായത്ത് യുവാവിനോട് പറയുകയായിരുന്നു.
യുവതി ഛർദ്ദിക്കാനിടയായ കാരണങ്ങൾ പിന്നീട് യുവാവിന്റെ ബന്ധുക്കളും ഇയാളെ പറഞ്ഞു മനസ്സിലാക്കി.
ഒടുവിൽ വരൻ പരസ്യമായി തൻറെ തെറ്റ് സമ്മതിക്കുകയായിരുന്നു. വധുവിനോടും കുടുംബത്തോടും തൻറെ തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമാപണം നടത്തി.
യുവാവ് ഇനിയൊരിക്കലും ഇത്തരത്തിൽ പെരുമാറില്ലെന്ന് പഞ്ചായത്തിന് വാക്ക് കൊടുത്തതിന് ശേഷമാണ് ആദ്യരാത്രിയിലേക്ക് കടന്നത്.
English Summary :
Just before their wedding night, the groom demanded that the bride undergo a pregnancy test. Shocked by the request, the woman immediately called her family and informed them that she would not agree to the test