വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജെപി പ്രവർത്തകർ ഒന്നായി; പോളിം​ഗ് കുറഞ്ഞതും ​ഗുണം ചെയ്യും; കൃഷ്ണകുമാർ വിജയിക്കുമെന്നുറച്ച് ബിജെപി

പാലക്കാട് : തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ വോട്ടുകൾ എങ്ങോട് മറിഞ്ഞെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്കോ അതോ കോൺ​ഗ്രസിനോ ആർക്കാണ് ​ഗുണം ലഭിച്ചതെന്ന് പൂർണമായും അറിയണമെങ്കിൽ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ കാക്കണം. എന്നാൽ ചില വിലയിരുത്തലുകൾ ഇങ്ങനെയാണ്.

സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ ബിജെപിക്ക് ക്ഷീണമായി? പൊതുവെ നാട്ടിൻപുറത്തെ ചർച്ചകൾ ഇങ്ങനെയാണ്. എന്നാൽ യഥാർത്ഥത്തിൽ സന്ദീപിന്റെ മറുകണ്ടം ചാടൽ ബിജെപിക്ക് ഗുണകരമായി മാറുകയാണ് ഉണ്ടായത്.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ എന്നായിരുന്നു കെ സുരേന്ദ്രന്റെ എഫ് ബി പോസ്റ്റ്. ബിജെപി ജയിക്കുമെന്ന് അവകാശപ്പെടുമ്പോൾ തന്നെ രണ്ടാംസ്ഥാനം എൽഡിഎഫിനാണെന്നാണ് സുരേന്ദ്രന്റെ വിലയിരുത്തൽ.

സ്ഥാനാർത്ഥി നിർണയത്തിലും പിന്നീട് സന്ദീപ് വാര്യർ വിഷയത്തിലും ബിജെപിയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. തുടർന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആർഎസ്എസ് ആണ് മുന്നോട്ടു കൊണ്ടുപോയത്. താഴെത്തട്ടിൽ ആർഎസ്എസ് പ്രവർത്തനം ശക്തമാക്കുമ്പോഴും സ്ഥാനാർത്ഥി എന്ന നിലയിൽ സി.കൃഷ്ണകുമാറിന് ആദ്യ ഘട്ടത്തിൽ ബിജെപി അണികൾക്കിടയിൽ പോലും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നതാണ് യാഥാർഥ്യം.
തുടർച്ചയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണ് കൃഷ്ണകുമാറിന് വിനയായത്. എന്നാൽ പ്രചാരണം മുറുകിയതോടെ ഇത് കുറച്ചെങ്കിലും പരിഹരിക്കാൻ ആർഎസ്എസിന് സാധിച്ചു.

പോളിംഗ് കണക്കുകൾ വ്യക്തമായതോടെ വിജയ പ്രതിക്ഷയിൽ ബിജെപി ക്യാമ്പ്. മെട്രോമാൻ ഇ. ശ്രീധരനിലൂടെ നേടാൻ കഴിയാത്ത വിജയം ഉപതെരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാറിലൂടെ ലഭിക്കും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ ബിജെപിക്ക് ക്ഷീണമാണെന്ന പൊതു വിലയിരുത്തലുകളും യഥാർത്ഥത്തിൽ ബിജെപിക്ക് ഗുണകരമായി മാറുകയാണ് ഉണ്ടായത്.

അയ്യായിരത്തിൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണകുമാർ ജയിക്കും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിൽ മെച്ചപ്പെട്ട നിലയിൽ പോളിംഗ് നടന്നതും യുഡിഎഫ് ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തിൽ പോളിംഗ് ശതമാനം കുറഞ്ഞതുമാണ് വിജയപ്രതീക്ഷയുടെ അടിസ്ഥാനം.

70.51 % പോളിംഗ് രേഖപ്പെടുത്തിയപ്പോൾ നഗരസഭാ പരിധിയിലെ കൽപ്പാത്തി, മൂത്താൻതറ, വടക്കന്തറ, തുടങ്ങിയ ബി.ജെ.പി സ്വാധീന മേഖലകളിൽ നല്ല നിലയിൽ വോട്ട് ചെയ്യിക്കാനായി എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. 71.10 % വോട്ടാണ് നഗരസഭയിൽ പോൾ ചെയ്തത്. നഗരസഭ പരിധിയിലെ വോട്ടുകളിലൂടെ വേണം ബിജെപിക്ക് മേൽക്കൈ നേടാൻ. എന്നാൽ മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും ബിജെപിക്ക് ലീഡ് ലഭിക്കാറില്ല.

52 വാർഡുകൾ ഉള്ള ഇടമാണ് പാലക്കാട് നഗരസഭ. ഇവിടെ നിന്ന് 10000 മുതൽ 15,000 വരെ വോട്ടുകളുടെ ലീഡാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ. ശ്രീധരന് നഗരസഭാപരിധിയിൽ മികച്ച ലീഡ് നേടാനായിരുന്നു.

എന്നാൽ യുഡിഎഫ് സ്വാധീനമുള്ള പിരായിരി പഞ്ചായത്തിൽ അന്ന് ഷാഫി പറമ്പിലിന് ആയിരുന്നു മേൽക്കൈ. ഇതാണ് ശ്രീധരൻ പരാജയപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ പിരായിരിയിലെ പോളിങ്ങിൽ വന്ന വൻ ഇടിവ് യുഡിഎഫിന് ദോഷം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

2021ൽ 77% പോളിംഗ് നടന്നസ്ഥലമാണ് പിരായിരി. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ 70.89% പോളിംഗ് മാത്രമേ നടന്നിട്ടുള്ളൂ. പോളിംഗ് ശതമാനത്തിലെ ഈ കുറവ് യുഡിഎഫിന്റെ ഭൂരിപക്ഷത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.

പിരായിരിയിൽ നിന്നുള്ള ലീഡാണ് കോൺഗ്രസിന് വിജയത്തിലേക്കുള്ള വഴിയിൽ തുറന്നു കൊടുക്കേണ്ടത്. പോളിങ്ങ് ശതമാനത്തിലെ കുറവ് ലീഡ് നിലയിലും പ്രതിഫലിച്ചാൽ യുഡിഎഫിന് അത് വലിയ ക്ഷീണമാകും. മണ്ഡലത്തിലെ മറ്റ് രണ്ട് പഞ്ചായത്തുകളായ കണ്ണാടിയിലും മാത്തൂരിലും എൽഡിഎഫിന് ലീഡ് ലഭിക്കാനാണ് സാധ്യത കൂടുതൽ. ഈ കണക്കുകൂട്ടലിലാണ് ബിജെപി വിജയപ്രതീക്ഷ വെച്ചു പുലർത്തുന്നത്.

കണ്ണാടിയിൽ 70.15% ആണ് പോളിംഗ്. മത്തൂരിൽ 70.11 % വോട്ടുകൾ പോൾ ചെയ്തു. നഗരസഭയിലാണ് പഞ്ചായത്തുകളെ അപേക്ഷിച്ച് കൂടുതൽ പോളിംഗ് നടന്നത്.

2021ൽ സംഭവിച്ചത് പോലെ ഇടതു കേന്ദ്രങ്ങളിൽനിന്ന് യുഡിഎഫിന് വോട്ട് ചോർന്നിട്ടില്ലെന്നും ബിജെപി വിലയിരുത്തുന്നു. രാഹുൽ മാങ്കൂട്ടത്തിലിനോട് കടുത്ത വിരോധം വെച്ചു പുലർത്തുന്ന എൽഡിഎഫ് അണികൾ ക്രോസ് വോട്ടിങ്ങിന് വൈമുഖ്യം കാട്ടിയിട്ടുണ്ടെന്നാണ് മറ്റൊരു വിലയിരുത്തൽ.

ഡോ. പി. സരിൻ സ്ഥാനാർത്ഥിയായി വന്നത് എൽഡിഎഫ് അണികളിൽ വലിയരീതിയിൽ ആവേശം ഉണ്ടാക്കുകയും ചെയ്തു. സിപിഎം കേന്ദ്രമായ കണ്ണാടി പഞ്ചായത്തിൽ മികച്ച പോളിംഗ് ആണ് നടന്നത്. കണ്ണാടിയിൽ 4000 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല കോൺഗ്രസ് വിമതരിൽ നിന്നും എൽഡിഎഫിനും ബി.ജെ.പിക്കും സഹായം ലഭിച്ചതായും വിവരമുണ്ട്.

നഗരസഭയിൽ ലീഡ് ചെയ്യുകയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്താൽ ബിജെപിക്ക് വിജയം അന്യമാകില്ല.വിജയിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയായിരുന്നു ആർഎസ്എസിന്റെ ഇടപെടൽ. പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ പാർട്ടിയിൽ അവശേഷിച്ചിരുന്ന പ്രശ്നങ്ങൾ കൂടി തരണം ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞു എന്നതാണ് യാഥാർഥ്യം.

പാർട്ടിയിൽ കലാപമുയർത്തിയ സന്ദീപ് വാര്യർ മറുകണ്ടം ചാടിയത് ബിജെപി അണികൾ വൈകാരികമായി എടുക്കുകയായിരുന്നു. ഇതോടെ എല്ലാ ഭിന്നതകളും മറന്ന് ബിജെപി ക്യാമ്പ് ഒറ്റക്കെട്ടായിമാറി. ഇതാണ് വിജയത്തിലേക്ക് അടുക്കാൻ കഴിയുന്നതരത്തിലുള്ള പ്രകടനം നടത്താൻ ബിജെപിക്ക് തുണയായത്.

ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം സംഭവിക്കാതിരിക്കാൻ ഏറെ കരുതലോടെയായിരുന്നു ബിജെപി പ്രചാരണം മുന്നോട്ട് നീക്കിയത്. ഗൃഹസമ്പർക്ക പരിപാടിയിലൂടെ സ്വാധീന കേന്ദ്രങ്ങളിലെ എല്ലാ വോട്ടും ഉറപ്പിക്കുന്നതിലായിരുന്നു
ബിജെപിയുടെ ശ്രദ്ധ.

സാധിക്കാവുന്ന ഇടങ്ങളിലെല്ലാം പരമാവധി കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചും താഴെത്തട്ടിൽ ബിജെപി കരുക്കൾ നീക്കി. ഒരു പൊതുയോഗം പോലും ഉപ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നടത്തിയില്ല എന്നത് ശ്രദ്ധേയം.

മുൻ തിരഞ്ഞെടുപ്പുകളിലെ പോലെ മെഗാ റാലികളും പണക്കൊഴുപ്പും ആഡംബരവും പ്രകടമാക്കുന്ന പരിപാടികളിൽ നിന്നെല്ലാം ബിജെപി ബോധപൂർവ്വം മാറിനിൽക്കുകയായിരുന്നു. മണ്ഡലത്തിലെ പ്രധാന വോട്ട് ബാങ്കായ മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാകാതിരിക്കാനായിരുന്നു ഈ കരുതൽ ബിജെപി ജയിക്കും എന്ന പ്രതീതി സൃഷ്ടിച്ചെടുത്താൽ ധ്രുവീകരണത്തിന് ആക്കം കൂടുമെന്നായിരുന്നു ബിജെപി വിലയിരുത്തൽ.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത...

Related Articles

Popular Categories

spot_imgspot_img