web analytics

യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന നിലയിലെത്തിയതായി കണക്കുകൾ. തൊഴിലില്ലായ്മയ്ക്ക് പിന്നാലെ വേതന വർധനവും വലിയ തോതിൽ ഇടിഞ്ഞു.

തൊഴിലുടമകൾ നിയമനങ്ങൾ വെട്ടിക്കുറച്ചു. തളർന്ന സാമ്പത്തികാവസ്ഥ, വർധിക്കുന്ന പണപ്പെരുപ്പം എന്നിവയാണ് തൊഴിൽ വിപണി ഇത്രയേറെ മോശമാകാൻ കാരണം.

നികുതി വർധനവും , ഉയർന്ന പലിശ നിരക്കുകളും കാരണം തൊഴിലുടമകൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ബ്രിട്ടണിലെ പ്രമുഖ പത്രമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ട്രംപിന്റെ തീരുവ യുദ്ധങ്ങളും ബ്രിട്ടണും യൂറോപ്പിനും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ചിലവുകളിലുണ്ടായ വർധനവ് വില ഉയർത്താൻ സ്ഥാപന ഉടമകളെ നിർബന്ധിതരാക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

എന്നാൽ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് തൊഴിൽ വിപണി തിരിച്ചു വരുമെന്ന് മാൻപവർ ഗ്രൂപ്പ് യു.കെ.യുടെ മാനേജിങ്ങ് ഡയറക്ടർ മൈക്കൽ സ്റ്റാൾ പറയുന്നു.

ജൂണിൽ വിവിധ കമ്പനികളുടെ ശമ്പളപ്പട്ടികയിലുണ്ടായിരുന്ന 41,000 പേർക്ക് ജോലി നഷ്ടപ്പെട്ടതായുള്ള കണക്കുകൾ ഞെട്ടിക്കുന്നതാണ്.

രാജ്യത്തിൻരെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് കൂടുതൽ കാര്യങ്ങൾ ഭരണകക്ഷിക്ക് ചെയ്യാനുണ്ട് എന്നതാണ് തൊഴിൽ വിപണിയിലെ മാന്ദ്യം സൂചിപ്പിക്കുന്നത്.

യുകെ മലയാളികളെക്കാത്ത് വലിയൊരു ലോട്ടറി !

കുട്ടികളുടെ ഭാവിക്കായി സമ്പാദിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2005 ൽ സർക്കാർ അവതരിപ്പിച്ചതാണ് ചൈൽഡ് ട്രസ്റ്റ് ഫണ്ടുകൾ (സിടിഎഫ്) .

മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ചൈൽഡ് ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകാൻ കഴിയും.

സർക്കാർ അവതരിപ്പിച്ച ഫലപ്രദമായ ഒരു സമ്പാദ്യ തന്ത്രമായിട്ടാണ് ചൈൽഡ് ട്രസ്റ്റ് ഫണ്ടുകൾ സൃഷ്ടിച്ചത്. മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ ഭാവിക്കായി പണം നിക്ഷേപിക്കാനുള്ള ഒരു മാർഗമാണിത്.

എന്നാൽ, ഇതില്‍ 6,71,000 പേര്‍ക്കായി 1,4 ബില്യണ്‍ പൗണ്ട് ഇനിയും അവകാശികള്‍ ഇല്ലാതെ ഖജനാവില്‍ ഇരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരാൾക്ക് ഇത് 2,212 പൗണ്ട് വരുമെന്നാണ് എച്ച്എംആര്‍സി പറയുന്നത്.

യുകെയിൽ മറ്റൊരു മലയാളി കുട്ടിക്ക് കൂടി അപ്രതീക്ഷിത വേര്‍പാട്; അന്തരിച്ചത് നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളുടെ മകൻ

അവരില്‍ പലര്‍ക്കും തന്നെ ഇത്തരത്തിലുള്ള ഒരു അക്കൗണ്ട് ഉണ്ടോ എന്നുപോലും അറിയില്ല. ഇത്തരത്തില്‍ ഒരു സഹായം അവര്‍ക്ക് ലഭിക്കുമെന്നും അറിയില്ല എന്നതിനാലാണ് ഇത്രയും ഫണ്ട് വെറുതെ കിടക്കുന്നത്.

തങ്ങളുടെ കുട്ടികള്‍ക്ക് ഇതിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് എച്ച് എം ആര്‍ സി മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്.

നിങ്ങളുടെ കുട്ടിക്ക് ചൈല്‍ഡ് ട്രസ്റ്റ് ഫണ്ടിന് അര്‍ഹതയുണ്ടോ എന്നത് നിങ്ങള്‍ക്ക് എച്ച്എംആര്‍സിയുടെ വെബ്‌സൈറ്റില്‍ പോയി പരിശോധിക്കാവുന്നതാണ്.

ഏത് പ്രൊവൈഡറുടെ കൈവശമാണ് നിങ്ങളുടെ ചൈല്‍ഡ് ട്രസ്റ്റ് ഫണ്ട് ഉള്ളതെന്ന് ഇതുവഴി കണ്ടുപിടിക്കാന്‍ കഴിയും. എന്നാല്‍, എത്ര തുകയുണ്ടെന്നത് അറിയാന്‍ കഴിയില്ല.

നിങ്ങളുടെ കുട്ടിക്ക് ഈ ഫണ്ടിനുള്ള അര്‍ഹതയുണ്ടെങ്കില്‍ മൂന്നാഴ്ചക്കകം നേരിട്ടോ, തപാല്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ എച്ച്എംആര്‍സിക്ക് അപേക്ഷ നല്‍കേണ്ടതുണ്ട്.

ആറ് ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെങ്കില്‍ എച്ച് എം ആര്‍ സിക്ക് ഫോളോ അപ് ചെയ്യുന്നതിനുള്ള കത്ത് നല്‍കാം.

പ്രൊവൈഡര്‍ ആരെന്ന് വിവരം ലഭിച്ചാല്‍, നിങ്ങള്‍ക്ക് പ്രൊവൈഡറെ സമീപിച്ച് പണം പിന്‍വലിക്കാവുന്നതോ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതോ ആണ്.

നിങ്ങള്‍ക്ക് 16 വയസിന് മേല്‍ പ്രായമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാവുന്നതാണ്. അതല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ക്ക് പരിശോധിക്കാം.

പരിശോധിക്കുന്നതിനായി കുട്ടിയുടെ പൂര്‍ണ്ണമായ പേര്, വിലാസം, ജനന തീയതി എന്നിവ നല്‍കണം. അതോടൊപ്പം നാഷണല്‍ ഇന്‍ഷൂറന്‍സ് നമ്പറും നിര്‍ബന്ധമായും നല്‍കിയിരിക്കണം.

Summary:
Unemployment in the UK has reached its highest level in four years, according to recent data. Alongside the rise in joblessness, wage growth has also slowed significantly. Employers have reduced hiring across various sectors, contributing to the economic strain.



spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

Other news

മദ്യപിക്കാൻ വേണ്ടി എന്തും ചെയ്യും! ലക്ഷങ്ങളുടെ വെൽഡിങ് മെഷീനുകൾ വിറ്റത് വെറും 15,000 രൂപയ്ക്ക്

മദ്യപിക്കാൻ വേണ്ടി എന്തും ചെയ്യും! ലക്ഷങ്ങളുടെ വെൽഡിങ് മെഷീനുകൾ വിറ്റത് വെറും...

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും പട്ടാപ്പകൽ

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും...

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ! ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര...

കവടിയാർ കൊട്ടാരത്തിൽ ഡിജിറ്റൽ കവർച്ചാശ്രമവും; രാജകുടുംബാംഗത്തിന്റെ ഇമെയിൽ ഹാക്ക് ചെയ്തു

കവടിയാർ കൊട്ടാരത്തിൽ ഡിജിറ്റൽ കവർച്ചാശ്രമവും; രാജകുടുംബാംഗത്തിന്റെ ഇമെയിൽ ഹാക്ക് ചെയ്തു തിരുവനന്തപുരം: കവടിയാർ കൊട്ടാരംയിൽ...

കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്!

കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്! കട്ടപ്പന: നോമ്പുകാലത്തോടനുബന്ധിച്ച് ഇടുക്കി...

സാമ്പത്തിക നേട്ടം, അംഗീകാരം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക നേട്ടം, അംഗീകാരം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ മുന്നേറ്റം കാണും. മത്സരങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img