കെ എസ് ആർ ടി സി ബസിൽ കയറിയ യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല; കണ്ടക്ടറുടെ കൈ തല്ലിയൊടിച്ച് ജീപ്പ് ഡ്രൈവർ

മൂന്നാർ: കെ എസ് ആർ ടി സി കണ്ടക്ടറുടെ കൈ ജീപ്പ് ഡ്രൈവർ തല്ലിയൊടിച്ചു. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസ് (39) ആണ് ആക്രമണത്തിന് ഇരയായത്.Jeep driver slaps KSRTC conductor’s hand

ഇദ്ദേ​ഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കെ എസ് ആർ ടി സി ബസിൽ കയറിയ യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിലുണ്ടായ തർക്കത്തെ തുടർന്നാണ് ജീപ്പ് ഡ്രൈവർ കെ എസ് ആർ ടി സി കണ്ടക്ടറെ ആക്രമിച്ചത്.

ഞായറാഴ്ച രാത്രി 9.30 ന് പോസ്റ്റ് ഓഫിസ് കവലയിലാണ് സംഭവം. മൂന്നാറിൽ നിന്നു തേനിക്കു പോകുന്നതിനായി ബസിൽ കയറിയ യാത്രക്കാരെ ട്രിപ് ജീപ്പിൽ കൊണ്ടുപോകുന്നതിനായി ഇറക്കിവിടണമെന്ന് മദ്യലഹരിയിലായിരുന്ന ടാക്സി ജീപ്പ് ഡ്രൈവർ ആവശ്യപ്പെട്ടു.

എന്നാൽ ഇതു സമ്മതിക്കാതിരുന്ന ജോബിനെ ജീപ്പ് ഡ്രൈവർ ബസിനകത്തു കയറി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ജോബിന്റെ ഇടതു കൈ ഒടിഞ്ഞു. ആക്രമണത്തിനു ശേഷം ഇയാൾ ജീപ്പുമായി ദേവികുളം ഭാഗത്തേക്ക് കടന്നു.

നാട്ടുകാരാണ് ജോബിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെത്തുടർന്ന് ബസിന്റെ സർവീസ് മുടങ്ങി. പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടക്ടറെ ആക്രമിച്ച ജീപ്പ് ഡ്രൈവർ ഒളിവിലാണ്.

spot_imgspot_img
spot_imgspot_img

Latest news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Other news

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം കൊല്ലം: മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക്...

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Related Articles

Popular Categories

spot_imgspot_img