ഗായകൻ പി. ജയചന്ദ്രന് ഇന്ന് എണ്‍പതാം പിറന്നാള്‍. സംഗീയതലോകം ഒന്നാകെ അദ്ദേഹത്തിന് ആശംസ കൾ അർപ്പിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി ആഘോഷങ്ങളില്ല. കൂട്ടുകാര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് മാറ്റുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പാടാനിറങ്ങുമ്പോള്‍ ആഘോഷിക്കാം എന്നാണു തീരുമാനം. സംഗീതലോകത്തെ നിരാവധിപ്പേർ അദ്ദേഹത്തിന് ആശസകൾ അർപ്പിച്ചു. ഗുരുവായൂരപ്പനോടുള്ള പ്രാർഥനയാണ് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനമെന്ന് ജയചന്ദ്രൻ പറഞ്ഞു.
Read Also: ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് ചരക്ക് കപ്പൽ ചെങ്കടലിൽ മുങ്ങി; ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു









