ഭാര്യ അറിയാതെ ആഡംബര ജീവിതം; ഒടുവില്‍ സംഭവിച്ചത്
ഒരു ലോട്ടറി അടിച്ചാൽ ആദ്യം ഉണ്ടാകുന്നത് ഞെട്ടലും വിശ്വസിക്കാനാകാത്ത ഭയം തന്നെയാണ്. പലരും ഈ വാർത്ത അടുത്ത ബന്ധുക്കൾക്കുപോലും ചില സമയം മറച്ചുവയ്ക്കാറുണ്ട്.
പക്ഷേ തന്റെ ഭാര്യയിലെയും മക്കളിലെയും പൂർണ്ണമായും രഹസ്യമാക്കി വച്ചുതന്നെ കോടികൾ ചെലവഴിച്ച ഒരാളുടെ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംഭവം ജപ്പാനിലാണ്.
600 മില്യൺ യെൻ —ഏകദേശം 34 കോടി രൂപ— ലോട്ടറിയടിച്ച 66 കാരനായ വയോധികൻ, സമ്മാനത്തുക സംബന്ധിച്ച എല്ലാ വിവരങ്ങളും കുടുംബത്തിൽ നിന്ന് മറച്ചു വെച്ച് മാസങ്ങളോളം ആഡംബര ജീവിതം നയിച്ചു.
കാരണം, വീട്ടിലെ സാമ്പത്തികകാര്യങ്ങളിൽ ഭാര്യയ്ക്കാണ് പൂർണ്ണ നിയന്ത്രണം ഉണ്ടായിരുന്നത്. ബിയർ കുടിക്കുന്നത് പോലും വിവാഹശേഷം ഭാര്യ വിലക്കിയിരുന്നുവെന്നും വില കുറഞ്ഞ പഴയ കാർ വാങ്ങാൻ മാത്രമേ അനുമതിയുണ്ടായിരുന്നുല്ലെന്നും അദ്ദേഹം പറയുന്നു.
ഭാര്യയ്‌ക്ക് പറഞ്ഞത് 5 മില്യൺ യെൻ (ഏകദേശം 28.5 ലക്ഷം രൂപ) അടിച്ചുവെന്നാണ്. ആ പണം വീട് പുതുക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം അവരോട് പറഞ്ഞു.
ടോക്കിയോയിലെ ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്, കൂടാതെ ഇരുവരും ഒരുമിച്ച് പ്രതിമാസം 300,000 യെൻ പെൻഷൻ ലഭിക്കുന്നു.
ലോട്ടറി വാങ്ങുന്നത് പതിവായിരുന്നെങ്കിലും ഇത്രയും വലിയ തുക കിട്ടിയപ്പോൾ അക്ഷരാർത്ഥത്തിൽ അദ്ദേഹം സ്തബ്ദനായി.
ഒരു സ്വപ്നം പോലെ തോന്നുകയും അതിനൊപ്പം വലിയൊരു ഭയവും ഉണ്ടാവുകയും ചെയ്തതായി അദ്ദേഹം പറയുന്നു. തുടർന്ന് ഭാര്യയോട് ഒന്നും പറയാതിരിക്കാൻ അദ്ദേഹം തീരുമാനിച്ചു.
സമ്മാനത്തുകയുമായി അദ്ദേഹം യഥാർത്ഥ ആഡംബരജീവിതത്തിലേക്ക് മാറുകയായിരുന്നു. വിലയേറിയ ഒരു കാർ വാങ്ങി, രാജ്യമെമ്പാടുമുള്ള ലക്സറി റിസോർട്ടുകളിൽ താമസിച്ചു, യാത്രകൾ നടത്തി.
ആറ് മാസത്തിനുള്ളിൽ മാത്രം 18 ദശലക്ഷം യെൻ (ഏകദേശം 1.03 കോടി രൂപ) അദ്ദേഹം ചെലവഴിച്ചു. പുതിയ കാർ ഭാര്യ അറിയാതിരിക്കാൻ ഒളിപ്പിച്ചുവെച്ചു; പുറത്തിറങ്ങുമ്പോൾ പഴയ വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചത്.
എന്നാൽ ആഡംബര ജീവിതം അധികനാൾ നിലനിന്നില്ല. രഹസ്യതയും കുറ്റബോധവും കൂടിക്കലർന്നതോടെ അദ്ദേഹത്തിന്റെ മനസ്സ് തളർന്നു.
തെരുവിൽ സന്തോഷത്തോടെ നടക്കുന്ന ദമ്പതികളെ കണ്ടപ്പോൾ കുടുംബത്തെ ഓർത്ത് മനസ്സിൽ ഭാരമായി. വിവാഹമോചിതനായ പിതാവിന്റെ പഴയ ഓർമ്മകളും ഉയർന്നുവന്നു.
“ഈ പണം എന്റെ കഠിനാധ്വാനത്തിലൂടെ നേടിയിരുന്നെങ്കിൽ അഭിമാനം തോന്നുമായിരുന്നു.
പക്ഷേ പരിശ്രമമില്ലാതെ ലഭിക്കുന്ന സമ്പത്ത് പലപ്പോഴും മനസ്സിൽ അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.
ശേഷം, ശേഷിച്ച ഏകദേശം 500 ദശലക്ഷം യെൻ (ഏകദേശം 28.6 കോടി രൂപ) കുടുംബാംഗങ്ങളെ ഗുണഭോക്താക്കളാക്കി ഇൻഷുറൻസിൽ നിക്ഷേപിക്കാൻ അദ്ദേഹം തീരുമാനിച്ചു.
പെട്ടെന്നുള്ള സമ്പത്ത് കുടുംബത്തിൽ തന്നെ സംഘർഷങ്ങൾക്കിടയാക്കിയ 66 കാരന്റെ ഈ കഥ ജപ്പാനിലെ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയാകുകയാണ്.
ENGLISH SUMMARY
A 66-year-old man in Japan secretly won 600 million yen (≈ ₹34 crore) in a lottery and hid it from his wife and family. Due to strict financial control by his wife, he decided not to reveal the prize and instead lived a luxurious secret life—buying a luxury car, staying in expensive resorts, and traveling across the country. Within six months, he spent 18 million yen.
japan-man-hides-600-million-yen-lottery-from-family









