ലൈംഗികത എന്നത് ദൈവത്തിന്റെ വരദാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സകല ജീവജാലങ്ങളും അത് ആസ്വദിക്കുമ്പോൾ മനുഷ്യർ അതിനായി വ്യത്യസ്തത തേടുക പതിവാണ്. ഇത് ചിലപ്പോൾ വലിയ അപകടങ്ങളിലേക്ക് ആണ് മനുഷ്യരെ കൊണ്ടെത്തിക്കുക. അത്തരമൊരു അപകടത്തെ കുറിച്ചാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നത്.
ഓറൽ സെക്സ് അഥവാ വദനസുരതത്തില്‍ ഏര്‍പ്പെടുന്നവർക്കുണ്ടാകുന്ന ഒരു അസുഖത്തേക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇപ്പോൾ ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിൽ ലൈംഗികത ആസ്വദിക്കുന്നവർക്ക് ഹെര്‍പെസ് വൈറസ് തലച്ചോറിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.
ഹെര്‍പെസ് സിംപ്ലെക്സ് വൈറസ് ടൈപ്പ് 1 (എച്ച് എസ് വി -1) മൂക്കിനകത്തേക്ക് പ്രവേശിക്കുമെന്നും അവിടെനിന്നും തലച്ചോറിലേക്ക് വളരെ എളുപ്പത്തില്‍ എത്തുമെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
എച്ച് എസ് വി – 1 വൈറസുകളി എലികളുടെ നാസാരന്ധ്രങ്ങളില്‍ പ്രവേശിപ്പിച്ചായിരുന്നു ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ഇത് തലച്ചോറില്‍ വീക്കമുണ്ടാക്കുകയും ക്രമേണ ഡിമെന്‍ഷ്യ പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്ക് എത്തുകയും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്.
എച്ച് എസ് വി – 1 ബാധിച്ച ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഏത് ഭാഗത്തിനു സമീപവും മറ്റൊരാളുടെ മൂക്ക് വരുന്നത് അത്യന്ത്രം അപകടകരമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രൊഫസര്‍ ദീപക് ശുക്ല പറയുന്നു. കിടപ്പുമുറിക്കുള്ളിലാണ് ഇത്തരം അണുബാധയ്ക്ക് കൂടുതൽ സാധ്യതയെന്ന് അദ്ദേഹം പറയുന്നു.
വായ്ക്കകത്ത് കുരുക്കള്‍ക്ക് കാരണമാകുന്ന ഈ വൈറസ് ലോകത്തിലാകമാനമായി നാല്‍പ്പത് ലക്ഷത്തോളം പേരില്‍ കാണുന്നു. അണുബാധയുള്ള ഒരാളുടെ, കുരുവില്‍ സ്പര്‍ശിക്കുക വഴിയാണ് സാധാരണയായി ഈ വൈറസ് മറ്റൊരാളിലേക്ക് പടരുന്നത്.
വായില്‍ കുരുക്കള്‍ വരുന്ന സമയത്ത് ആ രോഗിയുടെ ഉമിനീരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാലും വൈറസ് പകരും. സമാനമായ രീതിയില്‍ ലൈംഗികാവയവങ്ങളിലും ഈ വൈറസുകള്‍ കുരുക്കള്‍ക്ക് കാരണമായേക്കാം. അത്തരത്തിലുള്ള ഒരു ആളുമായി വദനസുരതം നടത്തുമ്പോള്‍, മൂക്കിലൂടെ ഈ വൈറസ് മസ്തിഷ്‌ക്കത്തിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.
സാധാരണയായി എച്ച് എസ് വി – 1 വൈറസ് ബാധിച്ചാല്‍ ഒരു ജലദോഷമോ അല്ലെങ്കില്‍ തൊണ്ടവേദനയോ ഒക്കെ മാത്രമെ ഉണ്ടാവുകയുള്ളു. എന്നാല്‍, ഇത് മസ്തിഷ്‌ക്കത്തില്‍ എത്തിയാല്‍, ഏറെ ആശങ്കപ്പെടേണ്ടതുണ്ട്.
ഡിമെന്‍ഷ്യ പോലുള്ള പല ഗുരുതര രോഗങ്ങള്‍ക്കും ഇത് കാരണമാകും.
എ ആർ റഹ്മാൻ ആശുപത്രിയിൽ: ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ
എ ആര്‍ റഹ്മാൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്ന് രാവിലെ 7.10ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.
നെഞ്ചുവേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ നിലവിൽ ആശങ്കവേണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.
ഇതുസംബന്ധിച്ച് അപ്പോളോ ആശുപത്രി വൈകാതെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കും എന്നാണ് കരുതുന്നത്. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത്.