web analytics

നക്സൽ ബാധിത മേഖലയിൽ നിന്നും കിലോക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി കൊച്ചിയിൽ 25000 മുതൽ 30000 രൂപയ്ക്കു വരെ വിൽക്കും; രണ്ടു സ്ത്രീകളടക്കം മൂന്നു പേർ പിടിയിൽ

ആലുവയിൽ റൂറൽ പോലീസിൻ്റെ വൻ കഞ്ചാവ് വേട്ട, 35 കിലോ കഞ്ചാവുമായി രണ്ട് യുവതികളടക്കം 3 ഒഡീഷാ സ്വദേശികൾ പിടിയിൽ. ഒഡീഷ റായ ഗഡ സ്വദേശികളായ സത്യ നായക്ക് (28), അസന്തി താക്കൂർ (39), ആശ പ്രമോദ് ലിമ (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത്.

ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്നും നേരിട്ട് വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിപണനം നടത്തുന്നവരാണ് പിടിയിലായ പ്രതികൾ വലിയ ട്രോളി ബാഗുകളിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ ആയിരുന്നു പ്രതികൾ ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചത്.

രണ്ട് കിലോ വീതമുള്ള പതിനേഴ് പൊതികളും, ഒരു കിലോയുടെ ഒരു പായ്ക്കറ്റുമാണ് ഉണ്ടായിരുന്നത്.
ഒഡീഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കിലോക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി ഇവിടെ 25000 മുതൽ 30000 രൂപയ്ക്കു വരെയാണ് വിൽപ്പന എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിൽപനക്കയി എത്തിച്ചതാണ് കഞ്ചാവ്.

ഇവരുടെ കഞ്ചാവ് കടത്തിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇവരുടെ ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഡാൻസാഫ് ടീമിനെക്കൂടാതെ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി ഷംസ്, ആലുവ ഡിവൈഎസ്പി റ്റി .ആർ .രാജേഷ്. ഇൻസ്പെക്ടർ എ. എൽ അഭിലാഷ്, എസ് എസ്. ശ്രീലാൽ, സി പി ഒമാരായ വി.എ അഫ്സൽ, പി.എൻ നൈജു എന്നിവരാണ് പരിശോധന നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു ശബരിമല: കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

എയർ ടാക്സി ഈവർഷം തന്നെ, ഒപ്പം നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്

എയർ ടാക്സി ഈവർഷം; നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക്...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

Related Articles

Popular Categories

spot_imgspot_img