2018 ന് ശേഷം 1.50 ലക്ഷം ആളുകൾ ചെറുബോട്ടുകൾ ഉപയോഗിച്ച് അനധികൃതമായി യു.കെ.യിലേക്ക് കടന്നുകൂടിയതായി റിപ്പോർട്ടുകൾ. ക്രിസ്മസ് ദിനത്തിൽ മാത്രം 858 പേർ അനധികൃതമായി രാജ്യത്തെത്തി. ഇതോടെ അതിർത്തി സുരക്ഷയുടെ കാര്യത്തിൽ ലേബർ പാർട്ടി വിട്ടുവീഴ്ച ചെയ്യുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി. It takes up to 12 days to reach the UK using small boats.
അനധികൃത കുടിയേറ്റക്കാരോടുള്ള ഋഷി സുനകിന്റെ നയങ്ങൾ പിന്തുടരാത്തത് അനധികൃത കുടിയേറ്റം വർധിക്കാൻ കാരണമായി. കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന ഋഷി സുനകിന്റെ പദ്ധതികൾ ലേബർ പാർട്ടി തുടരണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ തകർക്കണമെന്നും ചെറുബോട്ടുകൾ ഉപയോഗിച്ച് അപകടകരമാം വിധം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കർഷനമായി തടയണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 22 ശതമാനം അധികമാണ് ഇത്തവണത്തെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം. ഈ വർഷം ചെറുബോട്ടുകളിൽ കുടിയേറുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ 50 പേർ മരണപ്പെട്ടു.
പലപ്പോഴും ലക്ഷ്യ സ്ഥാനത്തെത്താൻ 12 ദിവസം വരെ വേണ്ടി വരുമെന്ന് കുടിയേറ്റക്കാർ പറയുന്നു. 2019 ൽ 1843 ബോട്ടുകളും 2020 ൽ 8466 ബോട്ടുകളും അതിർത്തി കടന്ന് യു.കെ.യിലേയ്ക്ക് എത്തി. പലപ്പോഴും മനുഷ്യക്കടത്ത് സംഘങ്ങൾ ആളുകളെ ചൂഷണം ചെയ്യുകയാണെന്ന് പഠനങ്ങൾ പറയുന്നു. ക്രിമിനൽ സംഘങ്ങളും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് സാധാരണമാണ്.