മുണ്ടക്കയത്തിന് സമീപം ഇളങ്കാട്ടിൽ പുലി ചത്തത് പന്നിയ്ക്ക് വെച്ച കെണിയിൽ വീണെന്ന് സംശയം. പുലിയെ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ പുലിയുടെ കഴുത്തിൽ നിന്നും കമ്പി കണ്ടെത്തിയതാണ് സംശയത്തിന് കാരണം.
വെള്ളിയാഴ്ച രാവിലെയാണ് റബ്ബർ ടാപ്പിങ്ങിനിടെ പുലി റബ്ബർ തോട്ടത്തിൽ ചത്തു കിടക്കുന്നത് പ്രദേശവാസിയുടെ ശ്രദ്ധയിൽ പെട്ടത്. പെൺപിലിയുടേതായിരുന്നു ജഡം.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. രണ്ടു പ്രളയത്തിനും ഉരുൾപൊട്ടലിനും ശേഷം പ്രദേശത്തെ കുടുബങ്ങളിൽ പലരും ഇവിടം വിട്ടു പോയതോടെ പ്രദേശം വിജനമാണ്. കൃഷി നശിപ്പിക്കുന്ന പന്നിയെ പിടികൂടാൻ പ്രദേശവാസികൾ കെണിവെച്ചതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം.