ലണ്ടനില്‍ മലയാളിയായ കെയര്‍ ഹോം മാനേജറെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചന.
കെയര്‍ഹോമില്‍ കുറഞ്ഞ ശമ്പളം നല്‍കി ജീവനക്കാരെ ചൂഷണം ചെയ്തെന്ന പരാതിയിലാണ് മാനേജരെ അറസ്റ്റ് ചെയ്തത്.
ഈ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ പോരാടുന്ന അനീഷ് ഏബ്രഹാം എന്ന സാമൂഹ്യ പ്രവർത്തകനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
കെയര്‍ഹോമിലെ ജീവനക്കാരനായ മലയാളിക്ക് 350 പൗണ്ടായിരുന്നു മാസശമ്പളമായി കിട്ടിയിരുന്നതെന്നും ഇതേ തുടര്‍ന്ന് ജീവനക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെയര്‍ ഹോം മാനേജരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതെന്നുമാണ് അനീഷ് ഏബ്രഹാം പറയുന്നത്.
10 ലക്ഷം രൂപ നല്‍കി കെയറര്‍ വീസയില്‍ എത്തിയ യുവാവാണ് മലയാളിയ കെയര്‍ ഹോം മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്.
ലേണിങ് ഡിസബിലിറ്റി ഉള്ള കുട്ടികളെ പരിചരിക്കുന്ന കെയര്‍ ഹോമില്‍ നിന്നും മതിയായ ശമ്പളം ലഭിക്കാത്തതിനാല്‍ സ്വദേശികളായ ജീവനക്കാര്‍ ജോലി രാജി വച്ചു പോയെന്നും സൂചനയുണ്ട്