ഇടുക്കി ഇരട്ടയാറ്റിൽ പോക്‌സോ കേസിലെ അതിജീവിതയായ 18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യെന്ന് പോലീസ് നിഗമനം. കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പോലീസ് ഇങ്ങിനെയൊരു നിഗമനത്തിലെത്തിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് പോക്‌സോ കേസിൽ അതിജീവിതയായ യുവതിയെ കിടപ്പ് മുറിയിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഇലാസ്തിക് സ്വഭാവമുള്ള ചുമന്ന ബെൽറ്റ് മുറുകിയ നിലയിലായിരുന്നു. രാവിലെ യുവതി ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചുണർത്താൻ പോയപ്പോയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.