കെ.ടി. ജലീല്‍ എം.എല്‍.എ. ക്കെതിരെ പി വി അൻവർ എം.എല്‍.എ. ജലീല്‍ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്നും സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് മലക്കം മറിഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു. It is a matter of individual capacity’; KT PV Anwar against Jaleel
‘ കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ഞാന്‍ എന്റെ സ്വന്തം കാല് ജനങ്ങളുടെ കാലില്‍ കയറ്റി വെച്ചാണ് നില്‍ക്കുന്നത്. അവര്‍ക്കൊന്നും സ്വയം നില്‍ക്കാന്‍ ശേഷി ഇല്ലാത്തതിന്, ജനകീയ വിഷയങ്ങള്‍ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാന്‍ ശേഷി ഇല്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. ഓരോരുത്തരുടെ ശേഷിയുടെ പ്രശ്‌നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും.
എന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് കെ.ടി. ജലീല്‍ പറഞ്ഞത്. അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവന് പേടിയുണ്ടാകില്ലേ. ജീവന് പേടി നമുക്ക് തടയാന്‍ പറ്റില്ലാല്ലോ’- അന്‍വര്‍ പറഞ്ഞു.
പി.വി. അന്‍വറിന്റെ രാഷ്ട്രീയ നിലപാടുകളോട് പൂര്‍ണവിയോജിപ്പാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന അന്‍വറിന്റെ വാദവും ജലീല്‍ തള്ളിയിരുന്നു.
അന്‍വര്‍ പറഞ്ഞ ചില കാര്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞതിന് ശേഷമായിരുന്നു ജലീലിന്റെ പിന്മാറ്റം.