കൊക്കയാറിന് മീതെ മരണം പെയ്തിറങ്ങിയിട്ട് ഇന്ന് മൂന്നാണ്ട്

2021 ഒക്ടോബർ 16 നാണ് ഇടുക്കി ജില്ലയിൽപെട്ട കൊക്കയാർ പഞ്ചായത്തിൽ പെരുമഴ പെയ്തിറങ്ങിയത്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൊക്കയാറിൽ രാവിലെ ഏഴിനും 11 നും ഇടയ്ക്ക് പെയ്ത മഴയിൽ ചെറുതും വലുതുമായ 275 ഓളം സ്ഥലത്താണ് ഉരുൾപൊട്ടിയത്.

ഉരുൾപൊട്ടലിൽ 21 പേരോളം കൊക്കയാറിൽ മരിച്ചു. ഇതോടെ ഉറുമ്പിക്കരയും വടക്കേമലയും തീർത്തും ഒറ്റപ്പെട്ടു റോഡുകൾ പലതും ഒലിച്ചുപോയി. പ്രദേശത്തെ കോട്ടയം ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ പൂർണമായും തകർന്നു.


530 വീടുകളാണ് പൂർണമായും വാസയോഗ്യമല്ലാതായത്. ഇതോടെ വടക്കേമല സെൻറ് സെബാസ്റ്റ്യൻ സ്‌കൂളിലും സമീപത്തെ എസ്റ്റേറ്റ് ലയത്തിലും ഒരുക്കിയ ക്യാമ്പുകളിൽ ഇവിടെയുള്ള കുടുംബങ്ങൾ അഭയം തേടി.

കണ്ണീരോർമ പോലെ വിവാഹം കൂടാനെത്തി മരണം കവർന്ന കുഞ്ഞുങ്ങൾ

ഞായറാഴ്ച നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഭർതൃവീട്ടിൽ നിന്നും കൊക്കയാറിലെ സ്വന്തം വീട്ടിലെത്തിയതാണ് ഫൗസിയ സിയാദും രണ്ട് മക്കളും .

അച്ഛൻ കല്ലുപുരയ്ക്കൽ നസീറും അമ്മ റംലയും ശനിയാഴ്ച രാവിലെ മുണ്ടക്കയത്തെ ആശുപത്രിയിൽ പോയി തിരിച്ച് വരുന്ന വഴി വെള്ളം ഉയർന്നതിനാൽ വീട്ടിലെത്താനായില്ല. സഹോദരൻ ഫൈസൽ പുറത്തേയ്ക്ക് പോയെങ്കിലും ഫൈസലിന്റെ രണ്ട് മക്കൾ വീട്ടിലുണ്ടായിരുന്നു. വിവാഹത്തിന് മുൻപുള്ള ദിവസം വിവാഹ വീട് സന്ദർശിക്കാനായി പോകാനിരിക്കെയാണ് ഉരുൾ പൊട്ടുന്നത്.

മഴ കുറഞ്ഞ ശേഷം ആശുപത്രിയിൽ നിന്നും തിരികെയെത്തിയ നസീറും റംലയും കാണുന്നത് വീടിരുന്നിടത്ത് ചെളിക്കൂനയാണ്.


ഉരുൾപൊട്ടലിൽ കാണാതായ ഫൗസിയ സിയാദ്(28) മക്കളായ അമീൻ സിയാദ്(10) അമ്ന സിയാദ്(7) സഹോദരൻ ഫൈസലിന്റെ മക്കളായ അഫ്സാര ഫൈസൽ(8) അഫിയാൻ ഫൈസൽ(4) എന്നിവരുടെ മൃതദേഹം രക്ഷാപ്രവർത്തകർ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ടെടുത്തു.

ഇന്നും അഭയമില്ലാതെ ദുരന്ത ബാധിതർ.

ദുരന്ത ഭൂമിയിൽ നിന്നും ഉരുൾ പൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കൾ പലരും നാടുവിട്ടുപോയി. വീടിരിക്കുന്ന സ്ഥലം വാസയോഗ്യമല്ലാതായതോടെ പലരും വാടക വീടുകളിലാണ് താമസിക്കുന്നത്.

പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവരെ മാറ്റിപ്പാർപ്പിക്കും എന്ന വാഗ്ദ്ധാനങ്ങൾ നടപ്പായില്ല. തകർന്ന പാലങ്ങളിൽ പലതും ഇന്നും അങ്ങിനെ തന്നെ കിടക്കുന്നു.

English Summary :It has been three years today since death rained down on Kokkayar.

spot_imgspot_img
spot_imgspot_img

Latest news

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

Other news

ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്110 ജീവനുകൾ. പരിക്കേറ്റത്...

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

സുരക്ഷ ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ ബോംബ്...

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം; പി സി ജോർജ് ഇന്ന് ഹാജരാകും

തിരുവനന്തപുരം : ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

Related Articles

Popular Categories

spot_imgspot_img