ബെംഗളൂരു: ബംഗളുരുവിൽ ഐടി ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഭാര്യ മാതാവ് നിഷ, ഭാര്യ സഹോദരൻ അനുരാഗ് എന്നിവരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 11നാണ് ടെക്കിയായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്.(IT employee commits suicide in Bengaluru; Three people including his wife were arrested)
ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ആത്മഹത്യയെന്നാണ് കേസ്. സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. ഒളിവിൽ കഴിഞ്ഞിരുന്ന നിഖിതയെ ഗുരുഗ്രാമിൽ നിന്നും, മറ്റുള്ളവരെ പ്രയാഗ്രാജിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം അതുലിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് വർഷങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് അതുൽ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34 കാരനായ അതുൽ സുഭാഷ്.









