യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; ആക്രമണം നടന്നത് മൂന്ന് പ്രധാന കേന്ദ്രങ്ങള്‍ക്കുനേരെ, ആളുകൾക്ക് പരിക്ക്

തെക്കന്‍ ലെബനനിലെ യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം. മൂന്ന് പ്രധാന യുഎന്‍ കേന്ദ്രങ്ങള്‍ക്കുനേരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇറ്റാലിയന്‍ പ്രതിരോധവകുപ്പ് മന്ത്രി ആക്രമണങ്ങളെ അപലപിച്ചു. Israeli attack on UN peacekeeping bases.

ആക്രമണത്തില്‍ പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടുപേരുടേയും പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. യുഎന്‍ സമാധാന സേനാംഗങ്ങള്‍ ഉപയോഗിക്കുന്ന വാച്ച് ടവര്‍ ഇസ്രയേല്‍ സേന നശിപ്പിച്ചെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎന്‍ കേന്ദ്രങ്ങള്‍ക്കുനേരെ മൂന്ന് ആക്രമണങ്ങള്‍ നടന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണങ്ങളില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. മറ്റ് രണ്ട് ആക്രമണങ്ങളിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.

യുഎന്‍ സമാധാന സേനാംഗങ്ങളുടെ വാഹനങ്ങളും അവര്‍ താമസിക്കുന്ന സ്ഥലത്തെ പ്രവേശന കാവടവും അവര്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളും ഇസ്രയേല്‍ സൈന്യം നശിപ്പിച്ചതായും ആരോപണമുണ്ട്.
ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നതിനിടെയാണ് സൈന്യം യുഎന്‍ കേന്ദ്രങ്ങളേയും ആക്രമിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി

ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി ബെംഗളൂരു: ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img