web analytics

ഇറാനിൽ ഇസ്രയേൽ ആക്രമണം

ആക്രമണത്തിൽ ഇറാനിലെ ഇസ്ലാമിക് ഗാർഡ് കോപ് കമാൻഡർ ഹുസൈൻ സലാമി കൊല്ലപ്പെട്ടു

ഇറാനിൽ ഇസ്രയേൽ ആക്രമണം. ഇറാനിലെ തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഇറാനിലെ ഇസ്ലാമിക് ഗാർഡ് കോപ് കമാൻഡർ ഹുസൈൻ സലാമി കൊല്ലപ്പെട്ടു

ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ആണവ കേന്ദ്രമായ നതാൻസിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ സൈനിക മേധാവി മുഹമ്മദ് ബഗേരിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്

പുലർച്ചെ 3.30 നാണ് ഇസ്രയേലിൻ്റെ കനത്ത വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിൻ ബഹുനില മന്ദിരങ്ങൾ നിലംപൊത്തി. ഇറാൻ്റെ ആണവ പദ്ധതികൾ ആക്രമിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. (ഇറാനിൽ ഇസ്രയേൽ ആക്രമണം.)

ആക്രമണം ഉറപ്പായതോടെ മേഖലയിലെ അമേരിക്കൻ പൗരന്മാർക്ക് സുരക്ഷിതമായി പ്രദേശം വിടാൻ യു.എസ്. നിർദേശം നൽകിയിരുന്നു. മുൻപും ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ പദ്ധതി തയാറാക്കിയിരുന്നെങ്കിലും പദ്ധതി ചോർന്നതോടെ പിന്മാറുകയായിരുന്നു

സംഭവം മേഖലയിൽ ദൂരവ്യാപക പ്രത്യഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഓപ്പറേഷൻ റൈസിങ് ലയൺ എന്ന് പേരിട്ട സൈനിക നടപടി ദിവസങ്ങളോളം നീളും എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബൈഞ്ചമിൻ നെതന്യാഹു പറയുന്നത്.

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിയിലായവരിൽ ഇന്ത്യന്‍ വംശജരും

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും.50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) മൂല്യമുള്ള 479 കിലോഗ്രാം കൊക്കെയ്‌നാണ് കാനഡയിലെ പീല്‍ റീജനല്‍ പൊലീസ് പിടികൂടിയത്.

യുഎസില്‍ നിന്ന് ഗ്രേറ്റര്‍ ടൊറന്റോയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെയാണ് പൊലീസ് പിടികൂടിയത്. ട്രക്ക് ഡ്രൈവര്‍മാര്‍ മിഷിഗനിലെ യുഎസ് അതിര്‍ത്തി കടന്നാണ് കാനഡയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്….Read More

ബ്രിട്ടൻ നീങ്ങുന്നത് അതിവിചിത്രമായ ഒരു കാലാവസ്ഥയിലേക്ക്. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി മെറ്റ് ഓഫീസ്.

ബ്രിട്ടൺ: ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ. ബ്രിട്ടൻ നീങ്ങുന്നത് അതിവിചിത്രമായ ഒരു കാലാവസ്ഥയിലേക്ക്. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി മെറ്റ് ഓഫീസ്.

വിചിത്രമായ കാലാവസ്ഥയിലെക്കു ബ്രിട്ടൻ നീങ്ങുന്നതായി സൂചന. പേമാരിക്കും ഇടിവെട്ടിയുള്ള മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും വെള്ളപ്പൊക്കത്തിനും എതിരായി ആറ് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്…. Read More

5.8 കോടി രൂപ ചെലവഴിച്ച് സ്വന്തം മകന്റെ കുട്ടിക്കാല ചിത്രം നഗരത്തിലുടനീളം പതിപ്പിച്ച് പിതാവ്; പക്ഷെ മകൻ പറഞ്ഞതിങ്ങനെ..!

5.8 കോടി രൂപ ചെലവഴിച്ച് സ്വന്തം മകന്റെ കുട്ടിക്കാല ചിത്രം നഗരത്തിലുടനീളം പതിപ്പിച്ച് പിതാവ്.

റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ കൂടിയായ പിതാവ് മകനായ യു-കുനിന്‍റെ ഫോട്ടോ നടപ്പാത ബാനറുകൾ, സിറ്റി ബസുകൾ, പാർക്കിംഗ് അടയാളങ്ങൾ എന്നിവയിലെല്ലാം പഠിപ്പിക്കാനാണ് ഇത്ര ഭീമമായ തുക ചെലവിട്ടത്. ജപ്പാനിലാണ് സംഭവം.

700,000 ഡോളറാണ് ഇതിനായി പിതാവ് ചെലവഴിച്ചതെന്നു സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

നടപ്പാത ബാനറുകൾ, സിറ്റി ബസുകൾ, പാർക്കിംഗ് അടയാളങ്ങൾ എന്നിവയിലെല്ലാം ഇദ്ദേഹം മകന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്.

മകന്‍റെ ക്യൂട്ടായ ചിത്രങ്ങള്‍ മുഴുവൻ നഗരവും കാണാന്‍ അര്‍ഹതയുണ്ടെന്നാണ് പിതാവിന്‍റെ അവകാശവാദം. ദി ലാൻഡ്മാർക്ക് കിഡ് എന്നാണ് യു-കുൻ ഇപ്പോൾ അറിയപ്പെടുന്നത്.

എന്നാൽ പിതാവിന്റെ ഈ പ്രവർത്തിയോട് മകന്റെ പ്രതികരണം വേറെയായിരുന്നു…Read More

Summary: Israel has reportedly carried out attacks on strategic locations within Iran. These targets are believed to be of tactical and military significance. The incident is seen as part of the ongoing tension and conflict between the two nation.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം:...

ഗുരുവായൂരില്‍ വികല ഗാന്ധി പ്രതിമ: കോൺഗ്രസ് നാളെ ഉപവാസ സത്യാഗ്രഹം

ഗുരുവായൂരില്‍ വികല ഗാന്ധി പ്രതിമ: കോൺഗ്രസ് നാളെ ഉപവാസ സത്യാഗ്രഹം തൃശൂര്‍: ഗുരുവായൂര്‍...

മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ബിജുവിന് അന്ത്യാഞ്ജലി;അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത് വൻ ജനാവലി

ഇടുക്കി: അടിമാലിക്കടുത്ത് കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം ഇന്ന് വൻ...

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു ശരീരം...

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ...

Related Articles

Popular Categories

spot_imgspot_img