ലബനനിൽ പൊട്ടിത്തെറിച്ച പേജറുകൾ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി ലബനീസ് സായുധ സംഘമായ ഹിസ്ബുള്ള അടുത്ത കാലത്ത് വാങ്ങിയതാണെന്ന് റിപ്പോർട്ട്. Israel launched a major strategic attack on Hezbollah
ഹമാസ് – ഇസ്രയേൽ യുദ്ധത്തിന് ശേഷമാണ് ഇവ അംഗങ്ങൾക്ക് വിതരണം ചെയ്തത്. ഹിസ്ബുള്ള പേജറുകൾ വ്യാപകമായി ഉപയോഗിക്കുന്നു എന്ന് മനസിലാക്കിയ ഇസ്രയേൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച പേജറുകൾ വിതരണത്തിന് എത്തിക്കുകയായിരുന്നു എന്നും വിദഗ്ദ്ധർ കരുതുന്നു. അതിനാലാണ് സ്ഫോടനം മാരകമായത്.
പേജറുകൾ അസാധാരണമാംവിധം ചൂടായതോടെ ഏതാനും ഹിസ്ബുള്ള അംഗങ്ങൾ അവ വലിച്ചെറിഞ്ഞിരുന്നു. പിന്നാലെ ഇവ പൊട്ടിത്തെറിക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന് ലബനീസ് – ഇസ്രയേൽ അതിർത്തിയിൽ സംഘർഷ സാധ്യത രൂക്ഷമായി.