web analytics

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ്

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ്

ഗസ്സ: ഇസ്രായേൽ നിർബന്ധിത കുടിയൊഴിപ്പിക്കൽ പദ്ധതി തുടങ്ങി. ഗസ്സയിലെ ഫലസ്തീനികളെ തെക്കൻ ഗസ്സയിലേക്ക് നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്ന നടപടികളാണ് ഇസ്രായേൽ ആരംഭിച്ചത്. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് താൽക്കാലിക ടെന്റുകൾ അനുവദിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

അതേസമയം, ഗസ്സ സിറ്റിക്കെതിരെ നടക്കുന്ന വംശഹത്യാ പദ്ധതിയെ ചെറുക്കുമെന്നും ശക്തമായ പ്രതിരോധം തുടരുമെന്നും ഹമാസ് വ്യക്തമാക്കി.

പട്ടിണി മൂലം ഗസ്സയിൽ പുതുതായി 11 പേർ കൂടി മരിച്ചതോടെ പട്ടിണി മരണം 251 ആയി ഉയർന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഭക്ഷണം തേടിയെത്തിയ 1,760 പേരെ ഇസ്രായേൽ സേന വെടിവച്ച് കൊന്നതായി യുഎൻ മനുഷ്യാവകാശ ഓഫീസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.

ഗസ്സയിലെ കടുത്ത ഭക്ഷ്യക്ഷാമത്തെയും പോഷകാഹാരക്കുറവിനെയും കുറിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 40,000-ത്തിലധികം ശിശുക്കൾ ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ഡയറക്ടർ ജനറൽ മുനീർ അൽ-ബർഷ് വ്യക്തമാക്കി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഗസ്സ കീഴടക്കൽ പദ്ധതിയുടെ ഭാഗമായി നടക്കുന്ന കുടിയൊഴിപ്പിക്കലുകൾ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കുള്ള നീക്കം മാത്രമാണെന്ന് പ്രതിരോധ സംഘടനകൾ ആരോപിച്ചു.

അതേസമയം, ബന്ദിമോചന കരാർ ആവശ്യപ്പെട്ട് ഇസ്രായേലിൽ വ്യാപകമായ പ്രക്ഷോഭം തുടരുകയാണ്. തെൽ അവിവിൽ ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ഗസ്സയിലെ പട്ടിണി വർധിപ്പിക്കുന്ന നയങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 10 നോബൽ ജേതാക്കളും 23 പ്രമുഖ യു.എസ്-യൂറോപ്യൻ സാമ്പത്തിക വിദഗ്ധരും നെതന്യാഹുവിന് തുറന്ന കത്തയച്ചു.

English Summary :

Israel has started forcing Palestinians to relocate to southern Gaza with temporary tents. Hunger has killed 251 people, over 40,000 children face malnutrition, while UN reports 1,760 killed seeking aid. Global protests intensify.

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

വാഴയിലയിൽ അവലും മലരും പഴവുമായി സ്റ്റേഷനിലെത്തി ‘നിന്നെ ഞാൻ ശരിയാക്കു’മെന്ന് ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം

സ്റ്റേഷനിലെത്തി ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം ഇരവിപുരം: ഇരവിപുരം പൊലീസ്...

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ കോട്ടയം: ക്രിസ്തുമസ്...

പി.വി അൻവറിന്റെ അടുത്ത അങ്കം ബേപ്പൂരിലോ ..? സ്വാഗതം ചെയ്ത് ബോർഡുകൾ നിരന്നു

അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂർ മേഖലയിൽ കോഴിക്കോട്: പി.വി. അൻവർ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Related Articles

Popular Categories

spot_imgspot_img