മൈതാനത്ത് ‘എക്സ് ഫാക്ടർ’, ജീവിതത്തിൽ അദിതി! ഇഷാൻ കിഷന്റെ പ്രണയം പരസ്യമാക്കി മുത്തച്ഛൻ
ഔറംഗാബാദ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ശക്തികളിൽ ഒരാളായി ഓപ്പണർ ഇഷാൻ കിഷൻ ശ്രദ്ധ നേടുന്നു. ഏകദേശം രണ്ട് വർഷം ദേശീയ ടീമിന് പുറത്തിരുന്ന ശേഷമാണ് താരം ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തിയത്.
ആഭ്യന്തര മത്സരങ്ങൾ കളിക്കാത്തതിനാൽ ബിസിസിഐ വാർഷിക കരാറിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും, ആഭ്യന്തര ടൂർണമെന്റുകളിലെ മികച്ച പ്രകടനങ്ങളിലൂടെ വീണ്ടും ടീമിൽ ഇടം പിടിക്കുകയായിരുന്നു.
ബാക്കപ്പ് ഓപ്പണറും വിക്കറ്റ് കീപ്പറുമായിട്ടാണ് ടീമിലെത്തിയത്. എന്നാൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ പ്ലേയിങ് ഇലവനിൽ സ്ഥിര സ്ഥാനം നേടി.
നമീബിയക്കും പാക്കിസ്ഥാനുമെതിരെ അർധസെഞ്ചുറികൾ നേടി മികച്ച ഫോമിലാണ് താരം.
ഇപ്പോൾ കളിക്കളത്തിനപ്പുറവും ഇഷാൻ വാർത്തകളിൽ ഇടം പിടിക്കുന്നു. ഇഷാന്റെ പ്രണയജീവിതത്തെക്കുറിച്ച് മുത്തച്ഛൻ അനുരാഗ് പാണ്ഡെ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടിയത്.
ബിഹാറിലെ ഔറംഗാബാദിൽ എഎൻഐയോട് സംസാരിക്കവെ, മോഡൽ അദിതി ഹുണ്ടിയയാണ് ഇഷാന്റെ കാമുകിയെന്നും, ഇഷാൻ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നവരെ കുടുംബം അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആറു വർഷമായി ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ മുമ്പും പുറത്തുവന്നിരുന്നു. 2019 ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിരുന്ന ഇഷാനെ പിന്തുണയ്ക്കാൻ ഗാലറിയിലെത്തിയപ്പോഴാണ് അദിതിയുടെ ചിത്രങ്ങൾ ആദ്യമായി വൈറലായത്.
ജയ്പുർ സ്വദേശിയായ അദിതി 2017 ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റും ‘മിസ് രാജസ്ഥാൻ’ ജേതാവും, ‘മിസ് സുപ്രനാഷനൽ ഇന്ത്യ’ കിരീടജേതാവുമാണ്.
English Summary:
Indian cricketer Ishan Kishan is back in the spotlight during the T20 World Cup after returning to the national team following nearly two years out. His grandfather confirmed that model Aditi Hundia is his girlfriend and said the family will accept whoever Ishan chooses to marry. Reports suggest the couple has been dating for about six years.
ishan-kishan-girlfriend-aditi-hundia-confirmed
Ishan Kishan, Aditi Hundia, Indian Cricket Team, T20 World Cup, Cricket News, Celebrity Relationship, Sports News








