നമ്മുടെ കുഞ്ഞുങ്ങൾ സഞ്ചരിക്കുന്ന വാഹനം സുരക്ഷിതമാണോ ?? പരിശോധനയ്ക്ക് തയാറെടുത്ത് എം.വി.ഡി

വിവിധയിടങ്ങളിൽ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മേയിൽ നടക്കും. വാഹനങ്ങളുടെ സങ്കേതിക കാര്യങ്ങൾക്ക് പുറമെ ജി പി എസ്, വേഗപ്പൂട്ട് എന്നിവയുടെ പ്രവർത്തനവും വാതിലുകൾ, സീറ്റുകൾ എന്നിവയും വിശദമായി പരിശോധിക്കും. സ്‌കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് അത്തരം വാഹനങ്ങൾ ഓടിച്ച് 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം വാഹനത്തിന്റെ വാതിലുകളിൽ അറ്റൻഡൻമാർ ഉണ്ടാവണം,

സ്‌കൂളിന്റേത് അല്ലാത്ത വാഹനങ്ങളിൽ ‘ഓൺ സ്‌കൂൾ ഡ്യൂട്ടി’ ബോർഡ് വയ്ക്കണം, വാതിലുകളുടേയും, ജനലുകളുടേയും ഷട്ടറുകൾ ക്യത്യമായി പ്രവർത്തിക്കേണ്ട തരത്തിലായിരിക്കണം.അവയ്ക്കിടയിലൂടെ മഴവെള്ളം അകത്തേയ്ക്ക് വരുന്നില്ലന്ന് ഉറപ്പുവരുത്തണം, സ്‌കൂൾ ബാഗുകൾ വയ്ക്കുന്നതിന് റാക്ക് സംവിധാനം ഏർപ്പെടുത്തണം, സ്‌കൂളിന്റെ പേര് ,ഫോൺ നമ്പർ, എമർജൻസി കോൺടാക്ട് നമ്പർ എന്നിവ വാഹനങ്ങളുടെ ഇരുവശങ്ങളിലും പതിക്കേണ്ടതാണ്.
വാഹനത്തിന് പുറകിൽ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തണം,

കൂളിംഗ് ഫിലിം / കർട്ടൻ എന്നിവയുടെ ഉപയോഗം സ്‌കൂൾ വാഹനങ്ങളിൽ കർശനമായി ഒഴിവാക്കണം, വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ്. സംവിധാനം സുരക്ഷമിത്ര സോഫ്റ്റവെയറുമായി ബന്ധിപ്പിച്ച് ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം, കൂടാതെ വിദ്യാവാഹൻ ആപ്പുമായും ടാഗു ചെയ്യേണ്ടതാണ്.എന്നാൽ മാത്രമേ സ്‌കൂൾ വാഹനങ്ങളുടെ വിവരം മോട്ടേർ വാഹന വകുപ്പിന്റെ സുരക്ഷമിത്ര പോർട്ടലിൽ ലഭ്യമാവുകയുള്ളൂ.

അത്യാവശ്യഘട്ടങ്ങളിൽ വിദ്യാർഥികൾക്ക് സഹായം തേടുന്നതിനായി പാനിക് ബട്ടണുകൾ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം, പരിശോധനയിൽ വിജയിക്കുന്ന വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് സ്റ്റിക്കർ പതിക്കും.കൂടാതെ പരിശോധനാ ദിനത്തിൽ ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസും നടത്തും.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ “തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ...

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …? കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

വെള്ളാപ്പള്ളി നടേശനെതിരെ പരാതി

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

Related Articles

Popular Categories

spot_imgspot_img