കുമളി അണക്കരയിൽ ഓട്ടത്തിനിടയിൽ ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത. പഴക്കമില്ലാത്ത ബൈക്ക് കത്താനുള്ള സാധ്യത മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തള്ളിക്കള്ളഞ്ഞു. അപകടം നടന്നതിന് സമീപത്തു നിന്നും പോലീസ് പെട്രോൾ കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മരിച്ച എബ്രഹാമിന് വീട്ടിൽ വെച്ചുതന്നെ ബൈക്കിൽ പെട്രോൾ ഒഴിക്കാമെന്നിരിക്കെ വഴിയിൽവെച്ച് പെട്രോൾ ബൈക്കിൽ നിറയ്ക്കുമോ എന്ന കാര്യവും സംശയമുണർത്തുന്നു. പ്രദേശത്തു നിന്നും ലൈറ്റർ കണ്ടെത്തിയെങ്കിലും പോലീസിന് വിരലടയാളങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഡോഗ് സ്‌ക്വാഡ് അടക്കം പ്രദേശത്ത് പരിശോധന നടത്തി.