ഖത്തറിൽ നടന്ന എക്‌സ്‌പോയിൽ അമേരിക്കൻ നിർമിത അത്യാധുനിക ഡ്രോണായ എം.ക്യൂ. റീപ്പർ ശ്രേണിയിലുള്ള ഡോണുകളോാട് കിടപിടിയ്ക്കുന്ന ഖാസ ഡ്രോണുമായി ഇറാൻ. അന്താരാഷ്ട്ര മാർക്കറ്റിൽ ഗാസ ഡ്രോണുകൾ വിറ്റഴിക്കാനാണ് ഇറാന്റെ നീക്കം. ഇത് ഡ്രോൺ നിർമാണത്തിലുള്ള അമേരിക്കയുടെ മേൽക്കൈയ്ക്ക് തിരിച്ചടിയാകും. ഇതോടെ എക്‌സ്‌പോയിൽ ഇറാൻ ഡ്രോൺ പ്രദർശിപ്പിച്ചതിനെതിരെ യു.എസ്. തങ്ങളുടെ സൗഹൃദ രാജ്യമായ ഖത്തറിനെ പ്രതിഷേധം അറിയിച്ചു. 35000 അടി ഉയരത്തിൽ 1243 മൈലുകൾ പറക്കാൻ കഴിയുന്ന ഗാസ ഡ്രോണിന് 13 മിസൈലുകൾ വഹിയ്ക്കാൻ കഴിയും.
Read also: ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ അമേരിക്കൻ എണ്ണയിൽ കണ്ണുവെച്ച് ഇന്ത്യ