ഇറാൻ പുതിയൊരു ക്ലിനിക് ആരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി എന്നാണ് വിവരം. ഹിജാബ് നീക്കം ചെയ്യുന്നവര്‍ക്കുള്ള ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സ ക്ലിനിക്ക് നല്‍കുമെന്നാണ് അധികൃതർ പറയുന്നത്. Iran to open clinic to treat women who violate hijab rules
ഇറാന്റെ ഹിജാബ് നിയന്ത്രണത്തിനെതിരെ സർവകലാശാല ക്യാംപസിൽ അടുത്തിടെ വിദ്യാർഥിനി മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ചിരുന്നു. ഇറാനില്‍ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇതിനു പിന്നാലെയാണ് ഇറാൻ ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം.
ഇറാന്‍ സര്‍ക്കാരിന്റെ വനിതാ കുടുംബ വകുപ്പ് മേധാവി മെഹ്രി തലേബി ദരസ്താനിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. എന്നാൽ, ഹിജാബ് നീക്കം ചെയ്യുന്നവരെ ചികിത്സിക്കാനുള്ള ക്ലിനിക്ക് പ്രഖ്യാപനത്തിനെതിരെ ഇറാനിലെ സ്ത്രീ അവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.