പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് ഇടയിൽ നിർണായക പ്രഖ്യാപനവുമായി ഇറാൻ. ഗൾഫ് രാജ്യങ്ങൾക്കെതിരായ സൈനിക ആക്രമണങ്ങൾ നിർത്തുന്നതായി ഇറാൻ ഇടക്കാല നേതൃകൗൺസിൽ അറിയിച്ചു.
അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തുകയും സമാധാന സന്ദേശം നൽകുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അയൽരാജ്യങ്ങളോട് ക്ഷമാപണം അറിയിച്ചുകൊണ്ടാണ് ഇറാൻ ഈ പ്രഖ്യാപനം നടത്തിയത്.
തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാത്തിടത്തോളം കാലം അയൽരാജ്യങ്ങളെ ലക്ഷ്യമാക്കി യാതൊരു സൈനിക നടപടിയും സ്വീകരിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പശ്ചിമേഷ്യയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്നുവരുന്ന സംഘർഷ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പ്രഖ്യാപനം. മേഖലയിൽ സമാധാനാവസ്ഥ പുനഃസ്ഥാപിക്കാൻ ഈ തീരുമാനം നിർണായകമായേക്കുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇറാന്റെ ഈ നയതന്ത്രപരമായ നീക്കം ഗൾഫ് മേഖലയിലെ രാജ്യങ്ങളുമായി സംഭാഷണത്തിനും സഹകരണത്തിനും വഴിയൊരുക്കുമോയെന്നതാണ് ഇനി ശ്രദ്ധിക്കപ്പെടുന്നത്.
English Summary
Iran has announced that it will stop attacks against Gulf countries and issued an apology to neighboring nations. According to international media reports, Iranian President Masoud Pezeshkian said Iran will not target neighboring countries as long as it is not attacked. The move is seen as a significant diplomatic step that could help reduce tensions in the Middle East.









