മുംബൈ: വെടിനിർത്തൽ ധാരണയായതോടെ ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 16ന് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്.
ഫൈനൽ മത്സരം മെയ് 30നെന്നും റിപ്പോർട്ടുകൾ പറയുന്നു. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ മൂന്ന് വേദികളിലായിരിക്കും ഇനിയുള്ള മത്സരങ്ങൾ നടക്കുക.
ഒരു ദിവസം രണ്ടു മത്സരങ്ങൾ വീതം നടത്തി ലീഗ് റൗണ്ട് പൂർത്തിയാക്കും. ഇതിനെക്കുറിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രി ഉണ്ടാകുമെന്നാണ്.
ടി20 ലീഗ് പുനരാരംഭിക്കാവുന്ന തീയതി സംബന്ധിച്ച് ഇന്ത്യൻ സർക്കാരിന്റെ അനുമതിക്കായി ബോർഡ് കാത്തിരിക്കുമ്പോൾ തന്നെ, കളിക്കാരെ തിരിച്ചുവിളിക്കാൻ ബിസിസിഐയും ഫ്രാഞ്ചൈസികളും നീക്കം തുടങ്ങിയിട്ടുണ്ട്.
ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം , പത്ത് ഫ്രാഞ്ചൈസികൾക്കും ഐപിഎല്ലിലേക്ക് വിദേശ താരങ്ങളെ തിരിച്ചുവിളിക്കുന്നത് ഇപ്പോഴും വലിയ ആശങ്കയുള്ള കാര്യമാണ്.
ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതിനെത്തുടർന്ന് ചില ടീമുകൾക്ക് വലിയൊരു വിഭാഗം കളിക്കാർ രാജ്യം വിടുന്നത് വിലക്കിയിരുന്നു.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ വെള്ളിയാഴ്ചയാണ് ഐപിഎല്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. പ്ലേ ഓഫ് അടക്കം 16 മത്സരങ്ങളാണ് 2025 സീസണില്‍ ഇനി നടക്കേണ്ടത്.”









