web analytics

മലപ്പുറത്ത് പ്ലസ് ടു വിദ്യാർഥിയുടെ ഉത്തരപേപ്പർ തടഞ്ഞു വെച്ച സംഭവം: ഇൻവിജിലേറ്ററെ പുറത്താക്കി

മലപ്പുറത്ത് ഹയർ സെക്കൻഡറി പരീക്ഷക്കിടെ പ്ലസ് ടു വിദ്യാർഥിയുടെ ഉത്തരപേപ്പർ തടഞ്ഞു വെച്ച സംഭവത്തിൽ ഇൻവിജിലേറ്റർക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇതിനെ തുടർന്ന് വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ സമ്മതിക്കാഞ്ഞ ഇൻവിജിലേറ്ററെ പരീക്ഷാ നടപടികളിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ മലപ്പുറം ആർഡിഡി സംസ്ഥാന ഡിജിഇക്ക് റിപ്പോർട്ട് സമർപ്പിച്ചു.

കമ്മീഷണർ മാണിക്ക് രാജാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കെഎംഎച്എച്എസ് മലപ്പുറം കുറ്റൂർ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാർത്ഥിനി അനാമികക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്.

മറ്റൊരു വിദ്യാർത്ഥിനി സംസാരിച്ചതിനാണ് ഇൻവിജിലേറ്റർ അനാമികയുടെ ഉത്തരപേപ്പർ പരീക്ഷയ്ക്കിടെ പിടിച്ച് വെച്ചത്. വിദ്യാർത്ഥിനി പരീക്ഷാ ഹാളിൽ ഇരുന്ന് കരഞ്ഞതോടെയാണ് ഇൻവിജിലേറ്റ‍ർ ഉത്തരക്കടലാസ് തിരിച്ച് നൽകിയത്.

യുകെയിലെ കെറ്ററിങിൽ മലയാളിക്ക് ദാരുണാന്ത്യം; അപ്രതീക്ഷിതമായി വിട പറഞ്ഞത് കോട്ടയം കൈപ്പുഴ സ്വദേശി

അടുത്തിടെ യുകെയിൽ മലയാളികളുടെ മരണവാർത്തയാണ് ഓരോദിവസവും കേൾക്കുന്നത്.
യുകെയിലെ കെറ്ററിങ്ങിൽ മലയാളി ആകസ്മികമായി മരണമടഞ്ഞ വാർത്തയാണിപ്പോൾ യുകെ മലയാളികളെ ദുഖത്തിലാഴ്ത്തുന്നത്. UKKCA കെറ്ററിംഗ്‌ യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ് ആണ് നിര്യാതനായത്. കോട്ടയം നീണ്ടൂർ കൈപ്പുഴ ആണ് കേരളത്തിലെ സ്വദേശം. പൗവത്തിൽ കുടുംബാംഗമാണ് ഷൈജു.

ഇന്നലെ ഉച്ച കഴിഞ്ഞു വീട്ടിൽ വച്ച് ഷൈജുവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അടിയന്തിര വിഭാഗം വീട്ടിലെത്തി സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇന്നലെ മൂന്നേകാലോടെ അന്ത്യം സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യ ലിൻസി ഷൈജുവിനും മക്കൾക്കുമൊപ്പം കെറ്ററിങ്ങിൽ തന്നെയായിരുന്നു ഷൈജു ഫിലിപ്പ് താമസിച്ചിരുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ആൻ മറിയ ഷൈജുവും എ ലെവൽ വിദ്യാർത്ഥിയായ അൻസിൽ ഷൈജുവുമാണ് മക്കൾ.

മുൻ ഡൽഹി പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷൈജു ഫിലിപ്പ് കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ ഇടവകാംഗമാണ്. കെറ്ററിംഗ്‌ മലയാളി അസോസിയേഷൻ സജീവ പ്രവർത്തകനായിരുന്നു. ഷൈജു ഫിലിപ്പിൻെറ ആകസ്മിക നിര്യാണത്തിൽബന്ധുക്കളെയും സുഹൃത്തുക്കളെയും ന്യൂസ്‌ 4 മീഡിയയുടെ അനുശോചനം അറിയിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത്

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത് തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുതെന്ന്...

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട്...

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന പ്രവീൺ

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന...

വാൽപ്പാറയിൽ ഒറ്റയാന്റെ ശല്യം രൂക്ഷം; സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശത്ത് വീടുകൾക്ക് വ്യാപക നാശം

വാൽപ്പാറയിൽ ഒറ്റയാന്റെ ശല്യം രൂക്ഷം; സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശത്ത് വീടുകൾക്ക് വ്യാപക...

ഐഎസിന്റെ വീഡിയോകൾ നിരന്തരം കാണിക്കാൻ ശ്രമിച്ചു, സിറിയയിലേക്ക് ചേക്കേറാൻ സമ്മർദ്ദം ചെലുത്തി; അമ്മക്കെതിരെ മകന്റെ പരാതി; അന്വേഷണം

ഐഎസിന്റെ വീഡിയോകൾ നിരന്തരം കാണിക്കാൻ ശ്രമിച്ചു, സിറിയയിലേക്ക് ചേക്കേറാൻ സമ്മർദ്ദം ചെലുത്തി;...

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു തിരുവനന്തപുരം: തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img