കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരളയില്‍ ലഭിച്ചത് 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍

കൊച്ചി: കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരളയില്‍ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍.

374 കമ്പനികള്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ നടത്തി താല്‍പ്പര്യ പത്രം ഒപ്പിട്ടു എന്നാണ് റിപ്പോർട്ട്. 24 ഐടി കമ്പനികള്‍ നിലവിലുള്ള സംരഭങ്ങള്‍ വികസിപ്പിക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വ്യവസായ മന്ത്രിയുടെ അവകാശവാദം.

നിക്ഷേപ സൗഹൃദ ഐക്യ കേരളമായി നാട് മാറിയെന്നും ഇത് നിക്ഷേപകരില്‍ ആത്മവിശ്വാസമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. അദാനി ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, ദുബായിലെ ഷറഫ് ഗ്രൂപ്പ്, ആസ്റ്റര്‍ ഗ്രൂപ്പ്, ടാറ്റ് തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം നിക്ഷേപ വാഗ്ദാനം നടത്തിയിട്ടുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട താല്‍പര്യപത്രമാണ് ഈ സ്ഥാപനങ്ങളുമായെല്ലാം സർക്കാർ ഒപ്പിട്ടിരിക്കുന്നത്.

അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപം നടത്തും. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് 3000 കോടിയുടെ നിക്ഷേപ വാഗ്ദാനം നടത്തിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് ഐടി ടവര്‍ ,ഗ്ലോബല്‍ സിറ്റി, ഫുഡ് പ്രൊസസിംഗ് പാര്‍ക്ക് എന്നിവയിലൂടെ 5000 കോടിയുടെ നിക്ഷേപം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 850 കോടി ദുബൈ ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ്ലോജിസ്റ്റിക്‌സ് രംഗത്ത് 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

ഓ​ൺ​ലൈ​ൻ ജോ​ലി വാഗ്ദാനം നൽകി തട്ടിപ്പ്; യുവാവിൽ നിന്നും തട്ടിയത് 45 ലക്ഷം

ഓ​ൺ​ലൈ​ൻ ജോ​ലി വാഗ്ദാനം നൽകി യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് 45 ല​ക്ഷം ത​ട്ടി​യ​താ​യി...

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

ആലപ്പുഴ: കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകൾക്ക്...

70 രൂപയ്ക്ക് ഒരു കുപ്പി ബിയറിന്റെ ഇരട്ടി കിക്ക്; ആയുർവേദ മരുന്നിൽ പട്ടച്ചാരായം കലർത്തി വില്പന

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു ആയുർവേ​ദ ഫാർമസിയിലാണ് സംഭവം. ഫാർമസിയുടെ മറവിൽ അരിഷ്ടത്തിൽ...

മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച​ത്​ ക്രൂ​ര മ​ർ​ദ​നത്തെ തുടർന്ന്…ആ​രോ​പണവുമായി മ​ക​ൻ

ആ​ല​പ്പു​ഴ: മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച​ത്​ പൊ​ലീ​സി​ൻറെ ക്രൂ​ര​മാ​യ മ​ർ​ദ​നം...

Related Articles

Popular Categories

spot_imgspot_img