web analytics

പി.വി. അൻവർ എംഎൽഎയുടെ ആരോപണം; എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു; ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കും

ഒടുവിൽ സർക്കാർ അൻവറിന്റെ വഴിയിലേക്ക്. എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽമുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.Investigation announced against ADGP MR Ajithkumar

കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ‍രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

ആരോപണങ്ങൾ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു സൂചന. . ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കും.

എഡിജിപി എം.ആർ. അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എംഎൽഎ ഉന്നയിച്ചത്.

കഴിഞ്ഞ എട്ടു വർഷത്തിനിടെ 108 പൊലീസ് ഉദ്യോഗസ്ഥരെയാണു പുറത്താക്കിയതെന്നു മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. പൊലീസിൽനിന്നു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴും പൊതുസമൂഹത്തിനുണ്ട്.

ഇത്തരം മാറ്റങ്ങൾക്കു നേരെ മുഖം തിരിഞ്ഞുനിൽക്കുന്ന ചെറിയൊരു വിഭാഗം ഇപ്പോഴും സേനയിൽ ഉണ്ടെന്നുള്ളത് ഗൗരവകരമായ കാര്യമാണ്. ഇത്തരക്കാരുടെ പ്രവർത്തനമാണു പൊലീസ് നേടിയ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നത്. -മുഖ്യമന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം മുംബൈ: പിതാവുമായുണ്ടായ തർക്കത്തെ...

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ ജൂൺ 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ന്...

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ പുറത്ത്

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ്...

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ...

Related Articles

Popular Categories

spot_imgspot_img