web analytics

ഏതു നായയ്ക്കും ഒരു ദിവസമുണ്ട്; അതെ…അത് ഇന്നാണ് !

ഏതു നായയ്ക്കും ഒരു ദിവസമുണ്ട്; അതെ…അത് ഇന്നാണ് !

“ഏതു നായയ്ക്കും ഒരു ദിവസമുണ്ട്” എന്ന പഴഞ്ചൊല്ല് പോലെ, നായ്ക്കൾക്കായുള്ള ദിനമാണ് ഇന്ന്. ലോകമെമ്പാടും ഓഗസ്റ്റ് 26-ാം തീയതി ‘ലോക നായ ദിനമായി’ ആഘോഷിക്കുന്നു. 2004-ലാണ് മൃഗസംരക്ഷകയും അഭിഭാഷകയുമായ കോളിൻ പെയ്ജ് നായ ദത്തെടുപ്പ് പ്രോത്സാഹിപ്പിക്കാനും തെരുവ് നായ്ക്കളുടെ സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണം സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെ ഈ ദിനം ആരംഭിച്ചത്.

നായ മനുഷ്യന്റെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനാണ്. സന്തോഷവും സങ്കടവും, മനുഷ്യന്റെ വികാരങ്ങളെ നായ്ക്കൾ മനസ്സിലാക്കും. സന്തോഷത്തിൽ പങ്കുചേരാനും വിഷമത്തിൽ ആശ്വാസം നൽകാനും ഇവർ ഒരിക്കലും മടിക്കാറില്ല. പഠനങ്ങൾ പ്രകാരം നായകളെ വളർത്തുന്നവർ കൂടുതൽ ഊർജസ്വലരും മാനസികമായി ശക്തരുമാണ്. ഇന്നും തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കൾ ഭക്ഷണത്തിനും സ്നേഹത്തിനുമായി അലയുന്നു. പ്രായം കൂടുകയോ രോഗബാധിതരാകുകയോ ചെയ്താൽ പലരും സ്വന്തം നായ്ക്കളെ പോലും വഴിയരികിലേക്ക് തള്ളിക്കളയുന്ന അവസ്ഥയാണ്. ചിലർ പട്ടിണിയിലും ചിലർ വാഹനാപകടങ്ങളിലും ജീവൻ നഷ്ടപ്പെടുത്തുന്നു.

പെറ്റ് ഷോപ്പുകളിൽ നിന്നോ ബ്രീഡർമാരിൽ നിന്നോ വിലകൂടിയ ഇന നായ്ക്കളെ വാങ്ങുന്നതിനേക്കാൾ, തെരുവ് നായ്ക്കളെയോ അഡോപ്ഷൻ സെന്ററുകളിലെയോ നായ്ക്കളെ ദത്തെടുക്കുക സമൂഹത്തിനും മൃഗക്ഷേമത്തിനും വലിയൊരു സംഭാവനയാണ്.
നായ്ക്കൾക്ക് വേണ്ടത് വലിയൊരു വീട്ടോ വിലകൂടിയ ഭക്ഷണമോ അല്ല, മറിച്ച് ഒരു നേരത്തെ ഭക്ഷണവും കുറച്ചു സ്‌നേഹവും കരുണയും മാത്രം. അവർ മനുഷ്യന്റെ ജീവിതത്തിൽ സുരക്ഷിതത്വവും സന്തോഷവും നിറയ്ക്കുന്നവരാണ്. എന്നാൽ, അവഗണനയും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യങ്ങൾ ഇന്നും നിലനിൽക്കുന്നു.

ലോക നായദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് — എല്ലാ നായ്ക്കളും ഒരുപോലെ സ്‌നേഹത്തിനും സംരക്ഷണത്തിനും അർഹരാണ്. തെരുവിൽ ജനിച്ചവരെയും ഉപേക്ഷിക്കപ്പെട്ടവരെയും ഒരുപോലെ കാണുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്.
2024-ലെ ലോക നായ ദിനാഘോഷം, നായ്ക്കളുടെ അമൂല്യമായ സ്‌നേഹവും വിശ്വസ്തതയും ആഘോഷിക്കുന്നതിനോടൊപ്പം, മനുഷ്യരിൽ ദത്തെടുപ്പ്, കരുണ, ഉത്തരവാദിത്വം എന്നിവയുടെ പ്രാധാന്യം വീണ്ടും ഓർമ്മിപ്പിക്കുന്നു. തെരുവ് നായ്ക്കളുടെ ജീവിതം മാറ്റാൻ ഓരോരുത്തരുടെയും ചെറിയൊരു സഹായം പോലും വലിയൊരു വഴിത്തിരിവാകുമെന്ന് ഈ ദിനം നമ്മോട് പറയുന്നു.

മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ജീവിയാണ് നായ. ചാര ചെന്നായയുടെ ഉപജാതിയായ നായ, കാർണിവോറ ഓർഡറിലെയും കാനിഡെ കുടുംബത്തിലെയും അംഗമാണ്. ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യന്റെ ഏറ്റവും വിശ്വസ്ത സുഹൃത്തും കൂട്ടുകാരനും (Companion Animal) നായ തന്നെയാണ്.

ചരിത്രവും ബന്ധവും

മനുഷ്യരും നായ്ക്കളും തമ്മിലുള്ള സൗഹൃദം കുറഞ്ഞത് 15,000 വർഷം പഴക്കമുള്ളതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജർമ്മനിയിലെ ബോൺ-ഒബെർകാസ്സെലിൽ കണ്ടെത്തിയ മനുഷ്യശവക്കല്ലറയിലെ നായുടെ അസ്ഥികൂടം അതിന്റെ തെളിവാണ്. വേട്ടയാടലിൽ സഹായം നൽകുന്നതിൽ നിന്ന് തുടങ്ങി കാവൽ, രക്ഷാപ്രവർത്തനം, കൂട്ടായ്മ എന്നിവയിൽ വരെ നായ്ക്കൾ മനുഷ്യനൊപ്പം നിന്നിട്ടുണ്ട്.

ജനുസ്സുകളും വൈവിധ്യങ്ങളും

ലോകത്ത് ഇന്നുള്ള നായ്ക്കളുടെ എണ്ണം എണ്ണൂറിലധികം ഇനങ്ങൾ. ചെറിയ ചിഹ്വാഹ്വ മുതൽ ഏറ്റവും വലുതായ ഗ്രേറ്റ് ഡെയ്ൻ, ഐറിഷ് വുൾഫ്ഹൗണ്ട് വരെ വ്യത്യസ്ത വലിപ്പത്തിലുള്ള നായ്ക്കൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ രാജപാളയം, കോമ്പൈ, കന്നി, ചിപ്പിപ്പാറ തുടങ്ങിയ ദേശാടന നായ്ക്കൾ നമ്മുടെ കാലാവസ്ഥക്കും ഭക്ഷണ രീതികൾക്കും ഏറ്റവും അനുയോജ്യമായവയാണ്.

ബുദ്ധിശക്തിയും സേവനങ്ങളും

നായ്ക്കൾ ബുദ്ധിയിലും പരിശീലനക്ഷമതയിലും മുന്നിലാണ്. ബോർഡർ കോളി, ജർമൻ ഷെപ്പേർഡ്, പൂഡിൽ, ഗോൾഡൻ റിട്രീവർ, ഡോബർമാൻ തുടങ്ങിയവ ഏറ്റവും ബുദ്ധിമാനായ ജനുസ്സുകളായി കണക്കാക്കപ്പെടുന്നു. നിയമപരിപാലനം, അവലാഞ്ച് റെസ്ക്യൂ, അന്ധർക്കുള്ള വഴികാട്ടി, കന്നുകാലി മേയ്ക്കൽ തുടങ്ങി മനുഷ്യരെ സഹായിക്കുന്ന മേഖലകളിൽ നായ്ക്കൾ നിർണായക പങ്കുവഹിക്കുന്നു.

ആരോഗ്യവും പരിചരണവും

നായ്ക്കളെ വളർത്തുന്നത് ഉത്തരവാദിത്വമുള്ള കാര്യമാണ്. ശരിയായ ഭക്ഷണം, വ്യായാമം, പ്രതിരോധ കുത്തിവയ്പ്പുകൾ, പരാസൈറ്റുകൾക്കെതിരെ സമയോചിത ചികിത്സ എന്നിവ നൽകിയാൽ നായ്ക്കളുടെ ആയുസ്സും ആരോഗ്യവും വർധിക്കും.

കൊടുക്കരുതാത്ത ഭക്ഷണം: ചോക്ലേറ്റ്, കഫീൻ, കൂൺ, സവാള, നട്സ് മുതലായവ നായ്ക്കൾക്ക് അപകടകരമാണ്.

ഗുണകരമായ ഭക്ഷണം: വേവിച്ച ധാന്യങ്ങൾ, മുള്ളു കളഞ്ഞ മീൻ (ഒമേഗ-3), പ്രോട്ടീൻ സമ്പുഷ്ടമായ മാംസാഹാരം.

രോഗങ്ങൾ: പേവിഷബാധ (Rabies), പാർവോ, ഡിസ്റ്റംബർ മുതലായവ നായ്ക്കൾക്ക് മാരകമാണ്. കുത്തിവയ്പ്പുകൾ വഴി ഇവ തടയാം.

പ്രജനനവും കുടുംബബന്ധവും

ചെറിയ ജനുസ്സുകൾക്ക് 6–8 മാസത്തിനുള്ളിൽ പ്രജനന ശേഷി ഉണ്ടാകുമ്പോൾ വലിയ ജനുസ്സുകൾക്ക് രണ്ടുവർഷം വരെ വേണ്ടിവരും. സാധാരണയായി 6–8 കുഞ്ഞുങ്ങളാണ് ഓരോ പ്രസവത്തിലും ഉണ്ടാകുന്നത്. എന്നാൽ വലിയ ഇനങ്ങളിൽ 12 മുതൽ 20 വരെ കുഞ്ഞുങ്ങൾ ജനിക്കുന്നത് അപൂർവമല്ല.

നായ്ക്കളുടെ കുടുംബബന്ധവും സമൂഹബോധവും വളരെ ശക്തമാണ്. കൂട്ടത്തിലെ നേതാവിനോടുള്ള വിശ്വസ്തത ഉടമയോടും കാണിക്കുന്നതാണ്. അതുകൊണ്ടാണ് നായയെ മനുഷ്യൻ “കുടുംബാംഗം” പോലെ കാണുന്നത്.

ദത്തെടുപ്പിന്റെ പ്രാധാന്യം

ഇന്നും തെരുവുകളിൽ ആയിരക്കണക്കിന് നായ്ക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വിലകൂടിയ വിദേശ ഇനങ്ങൾ വാങ്ങുന്നതിന് പകരം തെരുവ് നായ്ക്കളെയും അഡോപ്ഷൻ സെന്ററുകളിലെയും നായ്ക്കളെയും ദത്തെടുക്കുന്നത് സമൂഹത്തിനും മൃഗക്ഷേമത്തിനും ഗുണകരമാണ്.

ENGLISH SUMMARY:

International Dog Day 2024 celebrates the bond between humans and dogs, highlights their history, breeds, intelligence, care tips, and the importance of adoption and protection.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ സ്വത്ത് എഴുതി വാങ്ങാന്‍ അമ്മയെ...

നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നെ അനങ്ങിയില്ല

നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നെ അനങ്ങിയില്ല ന്യൂഡൽഹി: എൻഫോഴ്സ്മെന്റ്...

കൊല്ലത്തിൽ 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധിതർ വർധിക്കുന്നു

കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം കൊല്ലം: കൊല്ലത്ത് കടയ്ക്കല്‍ സ്വദേശിനിയായ 62-കാരിക്ക്...

കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ

കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ കൊച്ചി: കേരള തീരത്തെ മത്തി...

ഐസില്‍ ഇടാത്തതെല്ലാം ഫ്രഷ് മീനല്ല

ഐസില്‍ ഇടാത്തതെല്ലാം ഫ്രഷ് മീനല്ല കോഴിക്കോട്: അമോണിയ, ഫോര്‍മാലിന്‍ രാസവസ്തുക്കള്‍ ചേര്‍ത്തും ഐസിലിടാതെയും...

Related Articles

Popular Categories

spot_imgspot_img