തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്തിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പൊലീസിന്റെ ആവശ്യപ്രകാരമാണ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. (Instagram influencer suicide arrested youth remanded in police custody for three days)
നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ കഴിഞ്ഞ ദിവസമാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. പോക്സോ അടക്കമുള്ള വകുപ്പുകൾ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മരണം. അടുത്തിടെ മറ്റൊരു ഇൻഫ്ലുവൻസറുമായുള്ള സൗഹൃദം പെൺകുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പോസ്റ്റുകൾക്കും റീലുകൾക്കും താഴെ അധിക്ഷേപ കമന്‍റുകൾ നിറഞ്ഞിരുന്നു.
എന്നാൽ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്ലുവൻസറെ സംശയിക്കുന്നതായും പെൺകുട്ടിയുടെ അച്ഛൻ വാര്‍ത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുൻപ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ കുട്ടിച്ചേർത്തിരുന്നു.
Read More: യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; കേരളത്തിലേക്കുള്ള വിമാനത്തിൽ തീപിടുത്തം
Read More: കേസുകളുടെ നടത്തിപ്പിനോട് ഉദാസീനത; കോടതിയോട് അനാദരവ്; രൂക്ഷവിമർശനവുമായി ഹൈക്കോടതി