വെറ്റിലപ്പാറയിലാണ് ആനയെ കണ്ടെത്തിയത്
തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ ഗുരുതരമായി പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ആനയെ കണ്ടെത്തിയത്. മൂന്ന് കാട്ടാനക്കൊപ്പമാണ് പരിക്കേറ്റ ആനയുടെ സഞ്ചാരം.(Injured wild elephant found)
വെറ്റിലപ്പാറയിലാണ് ആനയെ കണ്ടെത്തിയത്. ദൗത്യസംഘം ആനയ്ക്കായുള്ള തിരച്ചിൽ നടത്തുകയായിരുന്നു. ബുധനാഴ്ച മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചപ്പോൾ ആന ഉൾക്കാട്ടിലേക്ക് വലിയുകയായിരുന്നു. ആനയുടെ മുറിവിൽ നിന്ന് പഴുപ്പ് ഒലിച്ചു ഇറങ്ങുന്ന നിലയിലാണ്.