web analytics

കുരുക്ഷേത്ര എംപിയുടെ മാതാവ്; ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന; ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ സാവിത്രി ജിന്‍ഡല്‍ കളം മാറ്റി; സ്വതന്ത്രയായി മത്സരിക്കും

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന.India’s richest woman set to contest Haryana assembly elections

ബിജെപിയ്ക്കും കോണ്‍ഗ്രസിനും എതിരെയാണ് 74കാരിയായ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയും ഒപി ജിന്‍ഡല്‍ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിന്‍ഡല്‍ മത്സരത്തിനിറങ്ങുന്നത്.

ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ സാവിത്രി ജിന്‍ഡല്‍ ജനവിധി തേടുക.സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സാവിത്രി ജിന്‍ഡല്‍ ഹിസാറില്‍ മത്സരിക്കുക.

ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് നീക്കം. നേരത്തെ ഭൂപീന്ദര്‍ സിങ് ഹൂഡ നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സാവിത്രി ജിന്‍ഡല്‍. ഒപി ജിന്‍ഡലിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു സാവിത്രി ജിന്‍ഡല്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.

2005ല്‍ ഹിസാറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച സാവിത്രി ജിന്‍ഡല്‍ ഒന്‍പത് വര്‍ഷത്തോളം ഹരിയാന സര്‍ക്കാരിലെ മന്ത്രിയായിരുന്നു.

തുടര്‍ന്ന് 2014ല്‍ ബിജെപിയുടെ കമല്‍ ഗുപ്തയോട് പരാജയപ്പെട്ടതോടെയാണ് സാവിത്രിയ്ക്ക് രാഷ്ട്രീയത്തില്‍ നിന്ന് തിരിച്ചടി ലഭിക്കുന്നത്. എന്നാല്‍ പിന്നീട് ബിജെപിയോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയായിരുന്നു സാവിത്രി ജിന്‍ഡല്‍.

സാവിത്രി ജിന്‍ഡലിന്റെ മകന്‍ നവീന്‍ ജിന്‍ഡല്‍ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് നവീന്‍ ജിന്‍ഡല്‍ ഉള്‍പ്പെടെയുള്ള ജിന്‍ഡല്‍ കുടുംബം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഹിസാര്‍ മണ്ഡലത്തില്‍ ബിജെപി മന്ത്രി കൂടിയായ കമല്‍ ഗുപ്താണ് ബിജെപി സ്ഥാനാര്‍ത്ഥി.

ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സാവിത്രി ജിന്‍ഡല്‍ കളം മാറ്റിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയതിന് പിന്നാലെ താന്‍ കോണ്‍ഗ്രസ് വിട്ടിരുന്നില്ലെന്നും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നുമാണ് വാദിക്കുന്നത്. ഹിസാര്‍ തന്റെ കുടുംബമാണെന്നും ഇവിടുത്തെ ജനം താന്‍ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സാവിത്രി കൂട്ടിച്ചേര്‍ത്തു.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില കൊച്ചി: ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

ജയിലിൽ അക്രമം: ഉദ്യോഗസ്ഥനെ തടവുകാർ മർദിച്ചു

തൃശൂർ:വിയ്യൂർ അതിസുരക്ഷാ ജയിലിൽ വൻ അക്രമസംഭവം. ജയിലിലെ ഉദ്യോഗസ്ഥരെ തടവുകാർ മർദിച്ചതോടെ...

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ പുല്‍പ്പള്ളി:...

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ന്യൂഡൽഹി: ചെങ്കോട്ട...

Related Articles

Popular Categories

spot_imgspot_img