ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് യുദ്ധവിമാനം പറത്താൻ ഇന്ത്യയുടെ പെൺകരുത്ത്.India’s female power to fly Tejas fighter jet
ഇതോടെ തേജസ് പറത്താൻ അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിംഗ് മാറി.
എട്ട് വർഷം മുമ്പ് ഫൈറ്റർ സ്ക്വാഡ്രണിൽ ഉൾപ്പെട്ട ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റായിരുന്നു അവർ.
മോഹന സിംഗ് ഉൾപ്പെടെ 3 വനിതാ പൈലറ്റുമാർ വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമുകളുടെ ഭാഗമായിരുന്നു. അവ്നി ചതുർവേദി, ഭാവനാ കാന്ത് എന്നിവരായിരുന്നു മറ്റ് രണ്ടുപേർ.
അടുത്തിടെ രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന തരംഗ ശക്തി സൈനികാഭ്യാസത്തിൽ മോഹന സിംഗും പങ്കെടുത്തിരുന്നു. മൂന്ന് സായുധ സേനാ ഉപമേധാവികൾക്കുമൊപ്പം വിമാനം പറത്തി ചരിത്രം കുറിക്കാൻ മോഹനയ്‌ക്കായി.
ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയായ ഇന്ത്യൻ എയർഫോഴ്‌സിൽ നിലവിൽ 20 ഓളം വനിതാ യുദ്ധവിമാന പൈലറ്റുമാരാണുള്ളത്. 2016 ലാണ് യുദ്ധവിമാനങ്ങൾ പറത്താനും വനിതാ പൈലറ്റുമാർക്ക് അവസരം നൽകുന്ന ചരിത്രപരമായ തീരുമാനമുണ്ടായത്”