തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. മരണസംഖ്യ 35 ആയതായാണ് അനൗദ്യോഗിക റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികൾ ഉണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. (Kuwait fire: 4 Indians among 35 killed in massive building fire)
നിരവധി മലയാളികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 മുതൽ 35 പേർ വരെ തീപിടിത്തത്തിൽ മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങളെ ഉദ്ധരിച്ചു മറ്റ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദക്ഷിണ കുവൈത്തിലെ മാംഗെഫിലെ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 43 പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ നാലുപേരെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഗാര്‍ഡ് റൂമില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്പനിയിലെ ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ഉറക്കത്തിലായിരുന്നതിനാല്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് കൂടുതല്‍ പേര്‍ ഫ്‌ലാറ്റിന് അകത്ത് കുടുങ്ങിപ്പോകാന്‍ ഇടയാക്കിയത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More: മയിലിനെ വെടിവച്ച് കൊന്ന് പാകം ചെയ്‌തു കഴിച്ചു; ഇരട്ട സഹോദരന്മാർ റിമാൻഡിൽ