ആ അപൂർവ്വ ഇടപെടൽ തുണയായി; ഭർത്താവ് മരിച്ച ഇന്ത്യൻ യുവതിക്ക് ന്യൂസിലാൻഡ് റെസിഡന്റ് വിസ ലഭിച്ചു

ഭർത്താവ് മരിച്ച ഇന്ത്യൻ യുവതിക്ക് മന്ത്രിതല ഇടപെടലിൽ ന്യൂസിലാൻഡ് റെസിഡന്റ് വിസ അനുവദിച്ചു.

മന്ത്രിതല ഇടപെടലോടെ ഒരു റെസിഡന്റ് വിസ ന്യൂസിലാൻഡിൽ ലഭിക്കുക വളരെ അപൂർവമായ കാര്യമാണ് എന്നതാണ് ശ്രദ്ധേയം.

2022 ഓഗസ്റ്റിൽ ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നിന്ന് ന്യൂസിലാൻഡിൽ ഉള്ള ഭർത്താവിനോടൊപ്പം സന്ദർശക വിസയിൽ എത്തിയ യുവതിക്കാണ് വിസ ലഭിച്ചത്.

പങ്കാളിത്ത റെസിഡന്റ് വിസ അപേക്ഷ സമർപ്പിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, അതായത് 2023 ഡിസംബർ 17 ന് യുവതിയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു.

ഭർത്താവിന്റെ മരണത്തോടെ വിസിറ്റിംഗ് വിസയിൽ ആയിരുന്ന യുവതി ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാനും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനായി വിദ്യാർത്ഥി വിസയിലേക്ക് മാറി.

ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന സമയത്താണ് ഒരു ഇമിഗ്രേഷൻ ഉപദേഷ്ടാവുമായി വിസ കാര്യങ്ങൾക്കായി ബന്ധപ്പെട്ടത്. തുടർന്നാണ് കാര്യങ്ങൾ വേഗത്തിലായത്.

നിയമപരമായി പങ്കാളിത്ത റെസിഡന്റ് വിസക്ക് ഇനി സാധ്യത ഇല്ലാതിരുന്ന സാഹചര്യത്തിൽ മന്ത്രിതല ഇടപെടലിനുള്ള ഔപചാരിക അഭ്യർത്ഥന 2024 ഒക്ടോബർ 23 ന് യുവതിയുടെ ഇമിഗ്രേഷൻ ഉപദേഷ്ടാവ് സമർപ്പിച്ചു.

ഏകദേശം ഏഴ് മാസത്തിന് ശേഷം, 2025 മെയ് 6-ന് യുവതിക്ക് റെസിഡന്റ് വിസ അനുവദിക്കാം എന്നുള്ള മന്ത്രിയുടെ മറുപടി ഇവർക്ക് ലഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Related Articles

Popular Categories

spot_imgspot_img