അവധി ആഘോഷത്തിനിടെ അപകടം; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി തടാകത്തിൽ മുങ്ങിമരിച്ചു

ഹൈദരാബാദ്: അവധി ആഘോഷിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിലെ ജോർജ് തടാകത്തിൽ മുങ്ങിമരിച്ചു.Indian student drowned in Lake George, USA while on holiday

ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഇച്ചാപുരം സ്വദേശിയായ രൂപക് റെഡ്ഡിയാണ് (25) മുങ്ങി മരിച്ചത്.

ഹേഗിലെ സിൽവർ ബേ വൈ.എം.സി.എയുടെ തീരത്താണ് അപകടം സംഭവിച്ചതെന്ന് വാറൻ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.

എട്ടു മാസം മുമ്പാണ് റെഡ്ഡി പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ എം.എസിന് പഠിക്കാൻ യു.എസിലെത്തിയത്.

അദ്ദേഹവും സുഹൃത്തും ചൊവ്വാഴ്ച ജോർജ്ജ് തടാകത്തിൽ ബോട്ടിങ്ങിന് പോയപ്പോഴാണ് അപകടം.
രൂപക് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെങ്കിലും അതിൽ നിന്ന് ഊർന്നുപോവുകയായിരുന്നു.

പിന്നീട് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തു. സംഘത്തിലെ ബാക്കിയുള്ളവരെ മറൈൻ പട്രോളിംഗ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img