ഒരിക്കൽ ക്യാൻസർ വന്നു ഭേദമായവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു തടയാനുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ ഗേവഷകർ. രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകരാണ് രാജ്യത്തിന് അഭിമാനമായ നേട്ടത്തിന് പിന്നിൽ. കേവലം 100 രൂപ മാത്രമാണ് ഇതിനു ചിലവ് വരിക എന്നതാണ് ഏറ്റവും ശ്രദ്ധേയകരം. ഗു ളിക കഴിച്ചാൽ രോഗത്തെ 30 ശതമാനത്തോളം പ്രതിരോധിക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. മാത്രമല്ല, റേഡിയേഷൻ,കീമോതെറ പ്പി എന്നിവയുടെ പാർശ്വഫല ങ്ങൾ പകുതിയാക്കി കുറയ്ക്കാനും ഈ മരുന്നിനു ശക്തിയുണ്ട് എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ, മരുന്ന് ചികിത്സയ്ക്ക് ഉപയോഗിക്കാൻ ഏതാനും വർഷം കൂടി കാത്തിരിക്കേണ്ടിവരും. യാഥാർഥ്യമായാൽ, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ചെലവ് കുറഞ്ഞ കാൻസർ ചികിത്സയാവും ഇത്.
മനുഷ്യരിലെ കാൻസർ കോശങ്ങൾ എലികളിൽ കടത്തി വിട്ടായിരുന്നു പരീക്ഷണം. തുടർന്ന് കീമോതെറപ്പിയും റേഡിയോ തെറപ്പിയും നടത്തിയതോടെ കാൻസർ കോശങ്ങൾ നശിച്ച് കണികകളായി. അവ രക്തത്തിലൂടെ ശരീരത്തി ന്റെ മറ്റിടങ്ങളിലെ ആരോഗ്യകര മായ കോശങ്ങളിൽ പ്രവേശിക്കുകയും കാൻസർ മാറുകയും ചെയ്തതായി ഗവേഷകർ വ്യക്തമാക്കി. മരുന്ന് ഉപയോഗത്തിനുളള അനുമതിക്കായി സേഫ്റ്റി ആൻഡ് സ്റ്റാൻഡ് ഡ് അതോറിറ്റി ഓഫ് ഇന്ത്യ യിൽ (എഫ്എസ്എസ്എഐ) അപേക്ഷിച്ചിട്ടുണ്ട്. മൂന്നു മാ സത്തിനകം വിപണിയിലെത്തിക്കാമെന്നാണു പ്രതീക്ഷ. പാൻക്രിയാസ്, വായ, ശ്വാസകോശം, എന്നിവയെ ബാധിക്കുന്ന കാൻസറിനാണു ഇത്ന് കൂടുതൽ ഉപയോഗിക്കാനാവുക.
10 വർഷമെടുത്താണ് മരുന്നു വികസിപ്പിച്ചതെന്ന് ഗവേഷക സം ഘത്തിലെ അംഗവും ടാറ്റ മെമ്മോറിയൽ സെന്ററിലെ സീനിയർ സർജനുമായ ഡോ. രാ ജേന്ദ്ര ബാഡ് വെ പറഞ്ഞു.