ശതാബ്ദി, രാജധാനി ട്രെയിനുകൾക്ക് പകരം അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ് സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ ഉദ്ദേശിക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ശതാബ്ദി എക്സ്പ്രസിന് ഘട്ടം ഘട്ടമായി പകരക്കാരനാവുമെന്നാണ് പേര് വെളിപ്പെടുത്താത്ത റെയിൽവെ ഉദ്യോഗസ്ഥൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്.
ദീർഘദൂര യാതകൾക്ക് വേണ്ടി വന്ദേഭാരത് എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചുകൾ ഉടൻ വരുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് കോച്ചുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. 200 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ആഡംബര കോച്ചുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഡൽഹിയെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന രാജധാനി എക്സ്പ്രസ് ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം സർവീസുകളിലൊന്നാണ്. അതുകൊണ്ട് തന്നെ വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പകരക്കാരനായി വന്നാൽ യാത്രക്കാർ രണ്ടും കയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്ന പല ഷെഡ്യൂളുകളും ശദാബ്ദി എക്സ്പ്രസുമായി പൊരുത്തപ്പെടുന്നതാണെന്ന് പ്രമുഖ മാധ്യമത്തിന് നേരത്തെ അനുവദിച്ച അഭിമുഖത്തിൽ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബി.ജി മല്യ പറഞ്ഞിരുന്നു. അതുകൊണ്ട് ഭാവിയിൽ വന്ദേഭാരത് എക്സ്പ്രസ് ജനശദാബ്ദി സർവീസുകൾക്ക് പകരമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More: കോഴിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കിണറ്റിൽ വീണ് യുവാവ് മരിച്ചു
Read More: ശക്തമായ മഴ; പാപനാശം ബലി മണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു