ഒറ്റ ദിവസം മൂന്ന് കോടി യാത്രക്കാർ; ഇത് ചരിത്ര നേട്ടമെന്ന് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട് ഇന്ത്യൻ റെയിൽവേ. നവംബർ നാലിന് ഇന്ത്യയൊട്ടാകെ മൂന്ന് കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചത്. ഇത് ചരിത്ര നേട്ടമാണെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

നവംബർ 4ന്, രാജ്യമൊട്ടാകെ 1.20 കോടി നോൺ സബർബൻ യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിച്ചത്. ഇതിൽ 19.43 ലക്ഷം റിസർവ്ഡ് യാത്രക്കാരും 1.01 കോടി ജനറൽ കംപാർട്ട്‌മെന്റ് യാത്രക്കാരും ഉൾപ്പെടും. സബർബൻ മേഖലയിൽ 1.80 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചത്.

ഒക്ടോബർ 1 മുതൽ നവംബർ 5 വരെ ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത ട്രെയിനുകൾ വഴി ഏകദേശം 6.85 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്.

യാത്രക്കാരുടെ എണ്ണം ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ മുകളിൽ വരും. തിരക്കേറിയ ഉത്സവ സമയങ്ങളിൽ വർധിച്ച ആവശ്യം നിറവേറ്റുന്നതിനും യാത്ര എളുപ്പമാക്കുന്നതിനും എല്ലാവർക്കും കൂടുതൽ ആക്‌സസ് ചെയ്യുന്നതിനും ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധതയാണ് ഈ നേട്ടം കാണിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു ഷാർജ റോളയിൽ കൊല്ലം സ്വദേശിനിയായ അതുല്യ സതീഷ് മരിച്ച...

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട! രാജ്യത്ത് വായ്പകൾ അനുവദിക്കുന്നതിന് മുമ്പായി...

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു 'തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img