ലോകത്ത് 4 രാജ്യങ്ങളിൽ മാത്രം; അടുത്തത് ഇന്ത്യയിൽ; വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ

ന്യൂഡൽഹി: ഹൈഡ്രജന്റെ കരുത്തിൽ കുതിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. മാർച്ച് 31-ഓടെ ഹരിയാനയിലെ ജിന്ദ്-സോണിപത്ത് റൂട്ടിൽ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ട്രെയിനുകൾ ഡീസലിൽ നിന്ന് ഇലക്ട്രിക് എഞ്ചിനുകളിലേക്ക് മാറിയതിന് ശേഷമുള്ള സുപ്രധാന ചുവടുവെപ്പാണിത്.

നിലവിൽ ലോകത്ത് തന്നെ നാല് രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോ​ഗിക്കുന്നത്. ഈ മാസം അവസാനത്തോടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിക്കുമെന്നാണ് റിപ്പോർട്ട്.

ഹൈഡ്രജൻ ഇന്ധനമായി ഉപയോ​ഗിക്കുന്ന ട്രെയിനുകൾക്ക് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേ​ഗത കൈവരിക്കാനാകും.

ആറ് ബോഗികളുള്ള ട്രെയിനിന് 2,638 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. ഹൈഡ്രജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത മൂന്ന് പ്രത്യേക കോച്ചുകളും ഇന്ധന സെൽ കൺവെർട്ടറുകൾ, ബാറ്ററികൾ, എയർ റിസർവോയറുകൾ തുടങ്ങിയ നൂതന സംവിധാനങ്ങളുംഹൈഡ്രജൻ ഇന്ധനമായി ഉപയോ​ഗിക്കുന്ന ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.

“ഹൈഡ്രോജൻ ഫോർ ഹെറിറ്റേജ്”എന്ന പദ്ധതിയുടെ ഭാ​ഗമായി പൈതൃക- മലയോര റൂട്ടുകളിലിലായി 35 ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവെ അവതരിപ്പിക്കുന്നത്.

ഒരു ഹൈഡ്രജൻ ട്രെയിൻ സർവ്വീസ് തുടങ്ങാൻ 150 കോടി രൂപയോളം ചെലവ് വരും. ഇതിൽ 70 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയുള്ളതാണ്.

കാർബൺ ര​ഹിതം, ഉയർന്ന ഊർജ്ജ കാര്യക്ഷമത, മെയ്ന്റനൻസ് കുറവ്, ശബ്ദരഹിതം എന്നിവ ഈ ട്രെയിനുകളുടെ സവിശേഷതകളാണ്.

ലോകത്തിലെ ഏറ്റവും നീളം കൂടിയതും ഏറ്റവും കൂടുതൽ പവർ ഉള്ളതുമായി ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇന്ത്യയിലേത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

Related Articles

Popular Categories

spot_imgspot_img