ന്യൂഡൽഹി: റെൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തത്കാൽ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിങ്ങിൽ ആണ് പുതിയ മാറ്റങ്ങൾ വരുന്നത്. ആധാർ ഒടിപി വെരിഫിക്കേഷൻ ആണ് ഓൺലൈൻ ബുക്കിങ്ങിന് നിർബന്ധമാക്കിയത്. ഇക്കഴിഞ്ഞ ജൂലൈ 15 മുതലാണ് ഈ പുതിയ മാറ്റം നിലവിൽ വന്നത്. ഇതോടെ യാത്രക്കാർക്ക് മികച്ചതും സുതാര്യവുമായ സേവനം തത്കാൽ ടിക്കറ്റുകളിലൂടെ ലഭ്യമായി. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ സംരക്ഷിക്കാനും കൃത്യമായ പ്രയോജനം ലഭിക്കാനുമാണ് ഈ മാറ്റം കൊണ്ടുവന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
തത്കാൽ ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഒടിപി ചോദിക്കും. ഇത് ലഭിക്കണമെങ്കിൽ ഐആർസിടിസി വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ മുൻകൂട്ടി ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ രജിസ്റ്റർ ചെയ്യണം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഈ നമ്പറിലേക്കാണ് ഒടിപി വരിക. ഓൺലൈൻ ബുക്കിങ്ങിന് മാത്രമല്ല, കൗണ്ടറുകളിൽ നിന്ന് നേരിട്ടുള്ള ബുക്കിങ്ങിനും ഒടിപി സംവിധാനം ബാധകമാണ്. ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുൻപാണ് തത്കാൽ ടിക്കറ്റുകൾ നൽകുക. രാവിലെ 10 മണിക്ക് എസി ക്ലാസ്സിലും 11 മണിക്ക് നോൺ എസിക്കും ടിക്കറ്റുകൾ ലഭിക്കും. അംഗീകൃത ഏജന്റുമാർക്കുള്ള ടിക്കറ്റ് ബുക്കിംഗ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
അതേസമയം, റിസർവേഷൻ ചാർട്ട് പരസ്യപ്പെടുത്തുന്നത് നേരത്തെ ആക്കാനും റെയിൽവേ ആലോചിക്കുന്നുണ്ട്. നിലവിൽ ട്രെയിൻ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാക്കുന്നത്. ഇത് എട്ടു മണിക്കൂർ മുൻപാക്കാനാണ് പുതിയ നീക്കം. ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫോം ആയില്ലെങ്കിൽ യാത്രക്കാർക്ക് മറ്റു വഴികൾ കണ്ടെത്താൻ ഇതുവഴി സാധിക്കും.
സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും തത്സമയ ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകൾക്കാണ് തത്സമയ റിസർവേഷൻ തുടങ്ങിയത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറന്റ് റിസർവേഷൻ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. നേരത്തെ ആദ്യ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ ഇതിന് സൗകര്യമുണ്ടായിരുന്നില്ല.
സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നാണ് അറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ചയാണ് റിസർവേഷൻ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയിൽവേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം കൊണ്ടു വരുന്നത്. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. ചെന്നൈ-നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, മധുര-ബെഗളൂരു, ചെന്നൈ-വിജയവാഡ ട്രെയിനുകളിലും പുതിയ ടിക്കറ്റ് റിസർവേഷൻ സൗകര്യം നിലവിൽ വന്നു.
പരമ സാത്വികനാണ് ഈ വന്ദേഭാരത് എക്സ്പ്രസ്; ഇന്ത്യയിലെ ആദ്യത്തെ പ്യൂർ വെജ് ട്രെയിൻ
ന്യൂഡൽഹി: സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ ട്രെയിൻ. ഈ സവിശേഷത ന്യൂഡൽഹി-കത്ര റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്സിന് സ്വന്തം.കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള ഭക്തരെ ലക്ഷ്യമിട്ടാണ് ഡൽഹി-കത്ര വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്.ഈ ട്രെയിനിൽ ഭക്ഷണമായോ ചെറുകടികളായോ നോൺ വെജ് ഭക്ഷണം ലഭിക്കില്ല. യാത്രക്കാർക്ക് സസ്യാഹാരംമാത്രം നൽകുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിനാണിത്.
സാത്വിക് ട്രെയിൻ എന്നാണ് ട്രെയിൻ യാത്രക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. വെജ്- നോൺ വെജ് ഭക്ഷണം ഇടകലർത്തി നൽകുന്നത് ശുദ്ധാശുദ്ധി ചിന്തയുടെ അടിസ്ഥാനത്തിൽ ചിലർ ചോദ്യം ചെയ്തതോടെയാണ് പൂർണ വെജ് ഫുഡുമായി ഒരു ട്രെയിൻ എത്തുന്നത്.സസ്യാഹാരം മാത്രം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാകും ഇത്. മാത്രമല്ല, യാത്രക്കാർ നോൺ വെജ് ഭക്ഷണമോ ലഘുകടികളോ ട്രെയിനിൽ കൊണ്ടുവരുന്നതും വിലക്കി.ഇന്ത്യൻ റെയിൽവേയുടെ കാറ്ററിങ് സർവീസും (IRCTC) ‘സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ’യും തമ്മിലുള്ള കരാർ പ്രകാരം ഈ ട്രെയിൻ ഔദ്യോഗികമായി പൂർണ വെജ് ട്രെയിനായി പ്രഖ്യാപിച്ചു.
ഈ ട്രെയിനിന്റെ അടുക്കളയിൽ മാംസാഹാരം തയ്യാറാക്കാൻ അനുവാദമില്ല. അതേസമയം, പൂർണ സസ്യാഹാരം ആക്കിയതിനെതിരെ വൻ വിമർശനങ്ങളും ഉയരുന്നുണ്ട്.മുംബൈ-കേരള യാത്ര വെറും12 മണിക്കൂറിൽ…!മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ വന്ദേഭാരത് വരുന്നു…
മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ ഒരു വന്ദേഭാരത് സർവീസ് വരുന്നതായി സൂചന. മുംബൈയിൽ നിന്ന് മംഗലാപുരം വരെയുള്ള സർവീസാണ് റെയിൽവേ പരിഗണിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.ഇത് യാഥാർത്ഥ്യമായാൽ മംഗലാപുരം എത്തിയ ശേഷം കേരളത്തിലേക്ക് മറ്റൊരു ട്രെയിനിൽ വരാൻ തക്ക രീതിയിൽ മുംബൈ മലയാളികൾക്ക് പുതിയ വന്ദേഭാരതിനെ പ്രയോജനപ്പെടുത്താം.ഈ സർവീസ് യാഥാർത്ഥ്യമാകുകയാണെങ്കിൽ, 12 മണിക്കൂറിനുള്ളിൽ മുംബൈയിൽ നിന്ന് മംഗലാപുരത്തേക്ക് എത്താനാകും.
നിലവിൽ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് സ്റ്റേഷനിൽ നിന്ന് ഗോവയിലെ മഡ്ഗാവ് വരെ പോകുന്ന വന്ദേഭാരതിനെയും, മഡ്ഗാവിൽ നിന്ന് മംഗലാപുരം വരെ പോകുന്ന വന്ദേഭാരതിനെയും ഒറ്റ വണ്ടിയാക്കാനാണ് നീക്കം. ഇതോടെ മുംബൈ മംഗലാപുരം വന്ദേഭാരതായി ഈ ട്രെയിൻ മാറും.നിലവിൽ എട്ട് കോച്ചുകൾ മാത്രമുള്ള ഇരു ട്രെയിനുകളും, പുതിയ ട്രെയിൻ ഒരുപക്ഷെ പ്രഖ്യാപിക്കപ്പെട്ടാൽ, പതിനാറോ ഇരുപതോ കോച്ചുകളുള്ള ട്രെയിനായി മാറിയേക്കും.
English Summary:
Indian Railways has introduced new rules for booking train tickets. The changes apply to the online booking of Tatkal tickets, where Aadhaar OTP verification has now been made mandatory. These new rules came into effect on July 15