web analytics

‘നീ നേഴ്സാണ്….’ ന്യൂസിലാൻഡിൽ ഇന്ത്യൻ നേഴ്സിനു നേരെ കൗമാരക്കാരുടെ ആക്രമണം

ന്യൂസിലാൻഡിൽ ഇന്ത്യൻ നേഴ്സിന് നേരെ കൗമാരക്കാരുടെ ആക്രമണം. മെയ് 24 ന് വൈകുന്നേരം 5.30 ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഇന്ത്യക്കാരിയായ സ്ത്രീയെയാണ് ഓക്ക്ലൻഡിൽ പണം ആവശ്യപ്പെട്ട്‌ ഒരു കൂട്ടം പെൺകുട്ടികൾ ആക്രമിച്ചത്.

ജോലിക്ക് ശേഷം ഇവർ ഹെൻഡേഴ്സൺ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം 1 ലേക്ക് പോകുമ്പോഴാണ് പിന്നിൽ നിന്ന് “കയ്യിൽ പണമുണ്ടോ എന്നൊരു ചോദ്യം ഉണ്ടായത്.

അടുത്തിടെ ന്യൂസിലൻഡിലേക്ക് കുടിയേറിയ ഇവർ പുതിയ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടായിരുന്നുള്ളൂ.

തിരിഞ്ഞു നോക്കാതെ വേഗം നടന്ന് അവിടെ ട്രെയിൻ കത്ത് നിന്ന നഴ്‌സിന്റെ യൂണിഫോമിൽ ഇരിക്കുന്ന ഒരു ഇന്ത്യക്കാരിയുടെ അടുത്ത് ചെന്ന് ഇരുന്നു. ഇതിനിടെ പെൺകുട്ടികളുടെ സംഘം വീണ്ടും ഇവരെ സമീപിച്ചു പണം ആവശ്യപ്പെട്ടു.

പണമില്ല എന്ന് പറഞ്ഞ അടുത്തിരുന്ന നഴ്സിനോട് “നീ ഒരു നഴ്‌സാണ് നിന്റെ കയ്യിൽ പണമുണ്ട്” എന്ന് പറയുകയും ഇവരുടെ അടിവയറ്റിൽ ചവിട്ടുകയും ചെയ്തു.

നഴ്‌സ് ഉടൻ തന്നെ ഒരു സുഹൃത്തിനെയും 111 എമർജൻസി നമ്പറിലേക്ക് വിളിച്ചു. ഇതോടെ കൂടുതൽ അക്രമകാരികളായ സംഘം ഇവരെ ചവിട്ടുകയും അടിക്കുകയും ചെയ്തു.

പോലീസിനെ വിളിച്ചു എന്ന് കണ്ടപ്പോൾ ഒരു നിമിഷം ഇവരുടെ ശ്രദ്ധ തിരിഞ്ഞു ആ സമയത്തു ഇവർ സഹായത്തിനായി ഓടി. ആക്രമണത്തിനിടയിൽ ഒരു ലോഹവസ്തു കൊണ്ട് അവരുടെ കഴുത്തിൽ സംഘം അടിച്ചിരുന്നു. ഇതോടെ ഇവരുടെ കഴുത്തിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.

ഇവർ സുഖം പ്രാപിച്ചു വരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി ആളുകളുമായി സംസാരിച്ചു. അന്വേഷണം തുടരുകയാണ്.

അന്വേഷണത്തിന്റെ ഭാഗമായി, മെയ് 24 ന് വൈകുന്നേരം 5.30 ഓടെ ഹെൻഡേഴ്സൺ ട്രെയിൻ സ്റ്റേഷനിൽ ഉണ്ടായിരുന്ന സാക്ഷികൾ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി

സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി ന്യൂഡൽഹി: ക്രിമിനൽ...

Related Articles

Popular Categories

spot_imgspot_img