ഓൺലൈൻ ഗെയിമിന് പണം വേണം, രഹസ്യവിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി; നാവികസേന ജീവനക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യൻ നാവികസേന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ വ്യോമസേനയുടെ ആസ്ഥാനത്ത് ഡയറക്‌ടറേറ്റ് ഒഫ് ഡോക്യാർഡിലെ ക്ളർക്ക് ആയ വിശാൽ യാദവിനെയാണ് അറസ്റ്റ് ചെയ്തത്.

ഹരിയാന സ്വദേശിയാണ് അറസ്റ്റിലായ വിശാൽ യാദവ്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്ക്കുവേണ്ടി വർഷങ്ങളായി ഇയാൾ വിവരം ചോർത്തുകയായിരുന്നുവെന്നാണ് വിവരം.

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും വിശാൽ പാകിസ്ഥാന് വിവരം കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിശാലിനെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് രാജസ്ഥാൻ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

1923ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാവികസേന, മറ്റ് പ്രതിരോധ യൂണികൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള രേഖകൾ ഇയാൾ പാകിസ്ഥാനിലെ ഒരു യുവതിക്കാണ് നൽകിയിരുന്നത്.

സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് വിശാൽ, പ്രിയ ശർമ എന്ന യുവതിയുമായി ബന്ധപ്പെട്ടിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തി. പണത്തിനുവേണ്ടിയാണ് ഇയാൾ ചാരവൃത്തി നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.

പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസികളുടെ ചാരപ്രവൃത്തികൾ രാജസ്ഥാന്റെ സിഐഡി ഇന്റലിജൻസ് യൂണിറ്റ് നിരീക്ഷിച്ച് വരികയാണെന്നും ഇതിന്റെ ഭാഗമായാണ് വിശാൽ അറസ്റ്റിലായതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്‌ണുകാന്ത് ഗുപ്ത അറിയിച്ചു.

ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ വിശാൽ തന്റെ സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാനാണ് പാകിസ്ഥാന് രഹസ്യമായി വിവരങ്ങൾ ചോർത്തി നൽകിയത്. ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് അക്കൗണ്ടിലൂടെയാണ് ഇയാൾ പണം സ്വീകരിച്ചിരുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

Summary: An Indian Navy staff member, Vishal Yadav, working as a clerk at the Directorate of Dockyard in the Indian Air Force headquarters in Delhi, has been arrested for allegedly spying for Pakistan

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img